18 സ്ത്രീകള്‍ക്ക് വൃക്കരോഗം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് നിരോധനം

18 സ്ത്രീകള്‍ക്ക് വൃക്കരോഗം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് നിരോധനം

Breaking News India

18 സ്ത്രീകള്‍ക്ക് വൃക്കരോഗം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് നിരോധനം

മുംബെയ്: ആരോഗ്യത്തിനു ഭീഷണിയാകുന്ന അളവില്‍ മെര്‍ക്കുറിയും ലെഡും കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നു പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് മഹാരാഷ്ട്രയില്‍ നിരോധനം.

ഗോറി ബ്യൂട്ടി ക്രീം, ഫേസ് ഫ്രഷ് ഗോള്‍ഡ്, ഗോള്‍ഡന്‍ ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ചത്.

ഇവ ഉടന്‍ വിപണികളില്‍നിന്ന് പിന്‍വലിക്കണമെന്ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്സിഎ) ഉത്തരവിറക്കി.

ശാസ്ത്രപരിശോധനയില്‍ ഇവയില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ മെര്‍ക്കുറിയും ലെഡും കണ്ടെത്തിയതായി എഫ്സിഎ അറിയിച്ചു. ഇവയുടെ ദീര്‍ഘകാല ഉപയോഗം വൃക്കകള്‍ക്കും, നാഡീ വ്യവസ്ഥയ്ക്കും, ചര്‍മ്മത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.

നാഗ്പൂരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൃക്കരോഗ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയ സ്ത്രീകളും ഗോറി ബ്യൂട്ടി ക്രീം ഉപയോഗിക്കുന്നവരാണ്.

ഈ പൊതു ഘടകമാണ് ബ്യൂട്ടി ക്രീമുകളുമായി ബന്ധപ്പെട്ട പരിശോധനയിലേക്ക് കടന്നത്.

പിന്നാലെ നടത്തിയ പരിശോധനയില്‍ അനുവദനീയമായ അളവില്‍ നൂറ് ഇരട്ടി അളവിലാണ് മെര്‍ക്കുറിയുടെ അളവെന്ന് കണ്ടെത്തി.

ചര്‍മ്മത്തിലെ കറുപ്പ് നിറത്തിനു കാരണമായ മെലാനിന്റെ ഉല്‍പ്പാദനം കുറയ്ക്കുന്നതിനാണ് ചില ബ്യൂട്ടി ക്രീമുകളില്‍ നിയമവിരുദ്ധമായി മെര്‍ക്കുറി ചേര്‍ക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ക്രീമുകളുടെ തുടര്‍ച്ചയായ ഉപയോഗം വൃക്കരോഗം, നാഡീവ്യവസ്ഥയുടെ തകരാര്‍ കൈകാലുകളിലെ വിറയല്‍, ഓര്‍മ്മക്കുറവ് തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

ലെഡിന്റെ അമിത ഉപയോഗം തലച്ചോറിനെയും വൃക്കകളെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.