യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍

Breaking News Top News

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍
യെരുശലേം: യിസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹം 2021-ല്‍ 2 ശതമാനം വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്തുമസ് ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ക്രൈസ്തവര്‍ 2 ശതമാനം വര്‍ദ്ധിച്ച് 1,85,000 പേരായി. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.9 ശതമാനമാണ്. യിസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും അറബി ക്രൈസ്തവരാണെന്നും രാജ്യത്തെ മുഴുവന്‍ അറബ് ജനസംഖ്യയുടെ ഏകദേശം 7 ശതമാനം ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യിസ്രായേലിലെ ഭൂരിഭാഗം ക്രൈസ്തവരും (70%) രാജ്യത്തിന്റെ വടക്കു ഭാഗത്താണ് താമസിക്കുന്നത്. പ്രധാനമായും നസ്രത്തിലും ഹൈഫയിലും. ഏകദേശം 13,000 പേര്‍ യെരുശലേമില്‍ താമസിക്കുന്നു.

52.9 ശതമാനം അറബ് ക്രിസ്ത്യാനികളും 31.2 ശതമാനം അറബ് ഇതര ക്രിസ്ത്യാനികളും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തില്‍ തുടരുന്നു.

ഇത് അറബ് മുസ്ളീം ജനസംഖ്യ (31.2%), യഹൂദ ജനസംഖ്യ (48.2%) എന്നിവയേക്കാള്‍ വലിയ അനുപാദമാണ്. യൂണിവേഴ്സിറ്റിയില്‍ അറബ് ക്രിസ്ത്യാനികള്‍ സോഷ്യല്‍ സയന്‍സ്, നിയമം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയിരുന്നു.

എന്നാല്‍ വിദ്യാഭ്യാസം, ബിസിനസ്സ്, മാനേജ്മെന്റ് സയന്‍സ്, പാരാമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അവര്‍ക്ക് പ്രാതിനിധ്യം കുറവാണ്. ഒരു ക്രിസ്ത്യന്‍ സ്ത്രീയുടെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 2021-ല്‍ ഒരു സ്ത്രീക്ക് ശരാശരി 1.77 കുട്ടികളായിരുന്നു.

2019-ല്‍ 1.8 ആയിരുന്നു. ഒരു അറബ് ക്രിസ്ത്യന്‍ സ്ത്രീക്ക് കുട്ടികളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഒരു സ്ത്രീക്ക് 1.68 കുട്ടികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.