നൈജീരിയ: നാലു ദിവസങ്ങള്‍കൊണ്ട് കൊല്ലപ്പെട്ടത് 46 വിശ്വാസികള്‍

നൈജീരിയ: നാലു ദിവസങ്ങള്‍കൊണ്ട് കൊല്ലപ്പെട്ടത് 46 വിശ്വാസികള്‍

Africa Breaking News Top News

നൈജീരിയ: നാലു ദിവസങ്ങള്‍കൊണ്ട് കൊല്ലപ്പെട്ടത് 46 വിശ്വാസികള്‍
അബുജ: നൈജീരിയായില്‍ നാലു ദിവസംകൊണ്ട് ഇസ്ളാമിക തീവ്രവാദികള്‍ കൊലചെയ്യത് 46 ക്രൈസ്തവരെ.

നൈജീരിയിയിലെ തെക്കന്‍ കഡുന സംസ്ഥാനത്തെ കൌറ കൌണ്ടിയില്‍ മലാഗം, അബുന്‍ എന്നീ ഗ്രാമങ്ങളില്‍ ഫുലാനി ഹെര്‍ഡ്സ്മെന്‍ തീവ്രവാദി ഗ്രൂപ്പും മറ്റു ചില തീവ്രവാദികളും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളിലാണ് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായത്.

ഡിസംബര്‍ 18 ഞായറാഴ്ച രാത്രിയില്‍ തുടങ്ങിയ ആക്രമണ പരമ്പര 20 ബുധനാഴ്ച വരെ നീണ്ടുനിന്നു. ചൊവ്വാഴ്ചവരെ മാത്രം 38 പേര്‍ മരിച്ചതായി സതേണ്‍ കഡുന പീപ്പിള്‍സ് യൂണിയന്‍ വക്താവ് ലൂക്ക ബിനിയത് പറഞ്ഞു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ഉറങ്ങിക്കിടന്ന നിരായുധരും നിരപരാധികളുമായ ക്രൈസ്തവരെ വെടിവെച്ചും വാളുകൊണ്ട് ആക്രമിച്ചുമാണ് കൊലപ്പെടുത്തിയത്.

ചില ആളുകളെ ജീവനോടെ ചുട്ടുകൊന്നു. നൂറോളം വീടുകള്‍ ആക്രമിക്കപ്പെട്ടു. പലരും പ്രാണ രക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടതിനാല്‍ കൂടുതല്‍ മരണ സംഖ്യ ഉണ്ടായില്ലെന്നും ആക്രമണത്തിനുശേഷം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.

തീവ്രവാദികള്‍ ബൈക്കുകളിലെത്തി വിവിധ ദിക്കുകളിലായി നിലയുറപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയതെന്നു ക്രൈസ്തവര്‍ പരഞ്ഞു.

ഇതിനായി ഇവര്‍ കാടുകളില്‍ തമ്പടിച്ചിരുന്നു. 21 വരെ നടന്ന ആക്രമണങ്ങളില്‍ മൊത്തം 46 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ ‍.

രാജ്യത്ത് തീവ്രവാദി സംഘടനകള്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളില്‍ അടുത്ത കാലത്ത് ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനു ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.