ബംഗ്ളാദേശിലെ ക്രൈസ്തവര്‍ തിരിച്ചറിയല്‍ പ്രതിസന്ധി നേരിടുന്നു
ധാക്ക: ഇസ്ളാം മത ഭൂരിപക്ഷ രാജ്യമായ ബംഗ്ളാദേശിലെ കേവലം ഒരു ശതമാനം മാത്രം വരുന്ന ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ രാജ്യത്ത് തിരിച്ചറിയല്‍ പ്രതിസന്ധി നേരിടുന്നു.
തങ്ങള്‍ ക്രൈസ്തവരാണെന്ന് വെളിപ്പെടുത്തിയാല്‍ ജീവിതം തന്നെ അവതാളത്തിലാകുന്ന സ്ഥിതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രത്യേകിച്ച് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായിത്തീര്‍ന്നവര്‍ക്ക് കഠിനമായ പീഢനങ്ങള്‍ നേരിടേണ്ടി വരുന്നു.
ഗ്രാമങ്ങളിലെ ആളുകള്‍ മതം മാറിയാല്‍ ചിലപ്പോള്‍ അവര്‍ക്ക് വെള്ളം പോലും ലഭിക്കാറില്ല, മാത്രമല്ല ജോലിപോലും നഷ്ടപ്പെടാം റോബര്‍ട്ട് എന്ന വിശ്വാസിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ദി വോയ്സ് ഓഫ് മാര്‍ട്ടേഴ്സ് കാനഡയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഒരു വ്യക്തി പുതുതായി ക്രിസ്തുവിനെ സ്വീകരിച്ചാല്‍ ആ വ്യക്തി വീട്ടുകാരില്‍നിന്നും അയല്‍ക്കാരില്‍നിന്നും പീഢനം ഏല്‍ക്കേണ്ടി വരുന്നു. യേശു ഉണ്ടെന്ന് മുസ്ളീങ്ങളും വിശ്വസിക്കുന്നുണ്ട്.
കന്യകയില്‍ യേശു ജനിച്ചു. അത്ഭുതങ്ങളിലും വിശ്വസിക്കുന്നുണ്ട്. പക്ഷെ യേശുവിന്റെ മരണത്തിലും യേശുവിന്റെ പുനരുത്ഥാനത്തിലും, അവന്‍ മനുഷ്യ ശരീരത്തില്‍ ദൈവമായിരുന്നുവെന്നും അവര്‍ വിശ്വസിക്കുന്നില്ല. റോബര്‍ട്ട് പറയുന്നു.

