റുവാണ്ടയില്‍ സര്‍ക്കാര്‍ 7000 ചര്‍ച്ചുകള്‍ അടപ്പിച്ചു

Breaking News Global

റുവാണ്ടയില്‍ സര്‍ക്കാര്‍ 7000 ചര്‍ച്ചുകള്‍ അടപ്പിച്ചു
കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു.

രാജ്യത്ത് വിവിധയിടങ്ങളിലായി രണ്ടു മാസങ്ങള്‍ക്കിടയില്‍ വിവിധ ക്രൈസ്തവ സഭകളുടെ 7,000 ആരാധനാലയങ്ങളാണ് അധികാരികള്‍ അടച്ചു പൂട്ടിയത്. രാജ്യ തലസ്ഥാനമായ കിഗാലിയില്‍ മാത്രം 714 ആരാധനാലയങ്ങളാണ് അടച്ചു പൂട്ടിയത്.

അടച്ചുപൂട്ടലിന് ഇരയായത് കൂടുതലും പെന്തക്കോസ്തു ആരാധനാലയങ്ങളാണ്. പിന്നെ പ്രൊട്ടസ്റ്റന്റു സഭകളും, മറ്റു സുവിശേഷ വിഹിത സഭകളും ഉള്‍പ്പെടും. ഭൂരിപക്ഷം സഭകളും ചെറിയ ടെന്റുകളിലോ കുടിലുകളിലോ ആണ് നടത്തപ്പെടുന്നത്. ഇവയ്ക്കൊന്നും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല.

രാജ്യത്ത് യേശുക്രിസ്തുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുവാന്‍ വേണ്ടി പുതുതായി രക്ഷിക്കപ്പെട്ടു വരുന്ന ആത്മാക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജനത്തിനു പരസ്യമായി കര്‍ത്താവിനെ ആരാധിക്കുവാനുള്ള സ്ഥലത്തിന്റെ കെട്ടുറപ്പും സുരക്ഷിതത്വവും ഒരു അപര്യാപ്തതയായി കണ്ടാണ് സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിക്കുന്നത്.

ഇതിനായി വാദിക്കുന്നത് ആരോഗ്യ പ്രശ്നം, സുരക്ഷിതത്വം, ശബ്ദ മലിനീകരണം എന്നിവ ചൂണ്ടിക്കാട്ടിയാണ്. പാവപ്പെട്ടവരായ വിശ്വാസികളും പാസ്റ്റര്‍മാരും ആരാധനയ്ക്കായി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആസ്തിയില്ലാത്തവരാണ്.

പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്യുകയും ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുകയും തടയിടുകയും ചെയ്യുന്നത് പതിവാണ്.