ലെബനോന്‍കാര്‍ ബൈബിളിലെ പുരാതന കനാന്യവംശക്കാരുടെ സന്തതിയെന്ന് ഗവേഷകര്‍

Breaking News Middle East

ലെബനോന്‍കാര്‍ ബൈബിളിലെ പുരാതന കനാന്യവംശക്കാരുടെ സന്തതിയെന്ന് ഗവേഷകര്‍
സിദോന്‍ ‍: ലെബനോന്‍ നിവാസികള്‍ പുരാതന കനാന്യ വംശക്കാരുടെ പിന്തുടര്‍ച്ചക്കാരെന്ന് ഗവേഷകര്‍ ‍.

ലെബനോനിലെ പുരാതന നഗരമായ സിദോനില്‍ നിന്നും കണ്ടെടുത്ത 37,00 വര്‍ഷം മുമ്പു ജീവിച്ചിരുന്ന 5 പേരുടെ അസ്ഥികളില്‍ നടത്തിയ ഡി.എന്‍ ‍.എ. പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍ ‍. അടുത്ത കാലത്ത് സിദോനില്‍നിന്നും പര്യവേഷക സംഘം 3700 വര്‍ഷം മുമ്പു ജീവിച്ചിരുന്ന പുരാതന കനാന്യ വംശക്കാരായ 5 പേരുടെ അസ്ഥികള്‍ മണ്ണിനടിയില്‍നിന്നും കണ്ടെടുത്തിരുന്നു.

ഇപ്പോഴത്തെ ലെബനോന്‍ നിവാസികളുടെ ഡി.എന്‍ ‍.എ പരിശോധിച്ചപ്പോള്‍ 99 ശതമാനവും, പുരാതന കനാന്യ വംശക്കാരുടെ കണ്ടെത്തിയ ഫോസിലുകളില്‍ നടത്തിയ ഡി.എന്‍ ‍.എ. പരിശോധനയിലെ 93% ജീനുകളും തമ്മില്‍ ഒത്തു പോരുന്നതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

വെങ്കല യുഗത്തില്‍ സിദോന്‍ ബൈബിളിലെ പ്രമുഖ കനാന്യ നഗരങ്ങളിലൊന്നായിരുന്നു. ഇവിടത്തെ ജനവാസികള്‍ 300 മുതല്‍ 800 വര്‍ഷം മുമ്പു വരെ യോര്‍ദ്ദാനില്‍ താമസിച്ചവരാണ്. സിദോനില്‍നിന്നും ഇതുവരെയായി 106 കനാന്യ വംശക്കാരുടെ ശവകുടീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള ജഡങ്ങള്‍ക്കു സമീപം ജാറുകളും, പാത്രങ്ങളുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് പുരാതന കനാന്യ വംശക്കാരും ലെബനോന്‍ നിവാസികളും തമ്മിലുള്ള പിന്തുടര്‍ച്ചാ ബന്ധം തെളിയിക്കപ്പെട്ടതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ സിദോന്‍ പര്യവേഷക സംഘം നേതാവ് ഡോ. ക്ലൌഡ് ഡൌമെറ്റ് സെര്‍ഹള്‍ അഭിപ്രായപ്പെടുന്നു.

ലബനോന്‍ പുരാതന യിസ്രായേലിന്റെ ഭാഗമായിരുന്നു. സിറിയ, യോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ കനാന്യ വംശക്കാരുണ്ടായിരുന്നതായി ഗവേഷകര്‍ കരുതുന്നു.