ഛത്തീസ്ഗഢിലും മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കും: മന്ത്രി
റായ്പൂര്‍: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തന നിരോധന നിയമം ഉടന്‍ നടപ്പാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ, സാംസ്ക്കാരിക മന്ത്രി ബ്രിജ് മോഹന്‍ അഗര്‍വാള്‍.
സംസ്ഥാനത്തിന്റെ മതപരമായ ജനസംഖ്യ മാറ്റാന്‍ നിരവധി ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം നിയമ വിരുദ്ധമായ മതപരിവര്‍ത്തനം തടയാന്‍ ഇത്തവണ നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു.
ഗുജറാത്ത്, ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിലുണ്ട്.
സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന മതപരിവര്‍ത്തന കേസുകള്‍ തടയുന്നതിനാണ് മുഖ്യമന്ത്രി വിഷ്ണു ദിയോ സയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്ന് ബ്രിജ്മോഹന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ക്കാരവുമായി ബന്ധം നിലനിര്‍ത്താന്‍ സ്കൂളുകളില്‍ മതപഠനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രജിം കുംഭം സംഘടിപ്പിക്കുമെന്നും തീര്‍ത്ഥയാത്ര പോകുന്നവര്‍ക്ക് ലക്ഷം രൂപാ വരെ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അയോധ്യയിലും തിരുപ്പതിയിലും പുരിയിലും ഛത്തീസ്ഗഢ് ഡാം നിര്‍മ്മിക്കും. മാനസരോവറിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷവും സിന്ധു ദര്‍ശനത്തിനു 25,000 രൂപയും മാഞ്ചിക്ക് 2500 രൂപയും ചാലക്കിക്ക് 2000 രൂപയും നല്‍കും.
ഛത്തീസ്ഗഢിലെ പത്മശ്രീ അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ നല്‍കും മന്ത്രി പറഞ്ഞു.

