ക്രിസ്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; രണ്ട് എംഎല്‍എ മാര്‍ക്കെതിരെ കേസ്
മംഗളുരു: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു എന്ന കുറ്റം ചുമത്തി കര്‍ണാടകയിലെ രണ്ട് ബിജെപി എംഎല്‍എ മാരായ വേദവ്യാസ് കാമത്തും, വൈ ഭരത് ഷെട്ടിയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍.
മംഗളുരുവിലെ കുമത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളോടാണ് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ തങ്ങളോടു വിശദീകരണം തേടാതെയാണ് സ്കൂളിനു മുന്നില്‍ പ്രതിഷേധ സമരം തുടങ്ങിയതെന്ന് സെന്റ് ജെറോസ ഇംഗ്ളീഷ് ഹയര്‍ പ്രൈമറി സ്കൂള്‍ മാനേജ്മെന്റ് പറഞ്ഞു.
ജയ് ശ്രീറാം വിളിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചെന്നും സ്കൂളിനു മുന്നില്‍ പ്രതിഷേധിച്ചുവെന്നും എഫ് ഐആറില്‍ പറയുന്നു.
സംഭവത്തില്‍ സാന്ദീപ് ഗരോഡി, ഭരത് കുമാര്‍ ബജറംഗ്ദള് നേതാവ് ശരണ്‍ പമ്പവെല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ക്രിസ്ത്യന്‍ മതത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ക്രിസ്ത്യന്‍ ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
സ്കൂളിനു മുന്നില്‍ സമരം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

