ഇറാക്കില്‍ തീവ്രവാദി തടവില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവങ്ങളുമായി അമ്മയും മകനും

Breaking News Middle East Top News

ഇറാക്കില്‍ തീവ്രവാദി തടവില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവങ്ങളുമായി അമ്മയും മകനും
ബാര്‍ത്തെല്ല: ഇറാക്കില്‍ രണ്ടര വര്‍ഷക്കാലം ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസിന്റെ തടവില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ മാതാവും മകനും അത്ഭുതകരമായി രക്ഷപെട്ട അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു.

 

വടക്കന്‍ ഇറാക്കിലെ നിനവേ പ്രവിശ്യയിലെ പ്രധാനപ്പെട്ട ഒരു ചെറിയ നഗരമാണ് ബാര്‍ത്തെല്ല. 2014 ആഗസ്റ്റില്‍ ഐ.എസ്. നിനവേ പിടിച്ചെടുത്തതു മുതല്‍ ഇവിടത്തെ താമസക്കാരായ 20,000ത്തോളം വരുന്ന ക്രൈസ്തവരുടെ കഷ്ടകാലവും ആരംഭിച്ചു. ശാരീരികവും മാനസീകവുമായി ക്രൈസ്തവരെ തീവ്രവാദികള്‍ പീഢിപ്പിക്കാന്‍ തുടങ്ങി. ഇസ്ലാം മതം സ്വീകരിക്കണമെന്നും അതിനു തയ്യാറിയല്ലെങ്കില്‍ കടുത്ത നികുതി അടയ്ക്കുകയോ അല്ലായെങ്കില്‍ നാടുവിടുകയോ ചെയ്യണമെന്ന കടുത്ത ഉത്തരവുകള്‍ അവര്‍ ഇറക്കി. ബഹുഭൂരിപക്ഷം ക്രൈസ്തവരും നാടു വിട്ടു.

 

ജനിച്ച വീടും നാടും വിട്ടുപോകാന്‍ തയ്യാറാകാതെ രഹസ്യമായി വീടുകളില്‍ കഴിഞ്ഞിരുന്ന ചില ക്രൈസ്തവരെ തീവ്രവാദികള്‍ കണ്ടെത്തി. അക്കൂട്ടത്തില്‍ ജുണ്ടര്‍ക്ക് ബഹ്നം മന്‍സൂര്‍ നസ്സി (55) എന്ന വിധവയും 14 വയസ്സുള്ള മകന്‍ ഇസ്മായേലും പിടിക്കപ്പെട്ടു. ഇരവരേയും ഇസ്ലാം മതത്തിലേക്കു മാറാന്‍ ഐ.എസ്. നിര്‍ബന്ധിച്ചു. എന്നാല്‍ മന്‍സൂര്‍ തന്ത്രപരമായി വീട്ടില്‍ കഴിഞ്ഞു.

 

രഹസ്യമായി കര്‍ത്താവിനോടുതന്നെ പ്രാര്‍ത്ഥിച്ചു. എന്നാല്‍ മകന്‍ ഇസ്മായേലിനെ തീവ്രവാദികള്‍ കൊണ്ടുപോയി ജിഹാദില്‍ ചേര്‍ത്തു. തോക്കു നല്‍കി വെടിവെയ്ക്കാന്‍ പരിശീലിപ്പിച്ചു. തീവ്രവാദികള്‍ പലപ്പോഴായി പിടികൂടിയ ചിലരെ മഞ്ഞ വസ്ത്രം ധരിപ്പിച്ച ശേഷം വെടിവെച്ചു കൊല്ലുന്ന സംഘത്തിലെ അംഗമാക്കി. തന്റെ കണ്‍മുന്നില്‍ ചിലരെ വെടിവെച്ചു കൊല്ലുന്നതും ഈ കൗമാരക്കാരന്‍ കണ്ടു. ഒരിക്കല്‍ ഒരു സ്ത്രീയെ പിടികൂടി പൊതുസ്ഥലത്ത് എത്തിച്ചു കല്ലെറിഞ്ഞു കൊന്നു.

 

ഇതിനും സാക്ഷിയാകേണ്ടിവന്നു. 15 വയസ്സായപ്പോഴേക്കും മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. തനിക്ക് ഖുറാന്‍ അറിയില്ലെന്ന് മനസ്സിലാക്കിയ തീവ്രവാദികള്‍ നിര്‍ബന്ധിച്ച ഖുറാന്‍ പടിപ്പിക്കാനും ശ്രമം നടത്തി. ജിഹാദിന്റെ വേഷം ധരിച്ചപ്പോഴും ഇസ്മായേല്‍ തന്റെ വിശ്വാസം രഹസ്യമായി കാത്തു സൂക്ഷിച്ചു.

 

കഴിഞ്ഞ വര്‍ഷം അവസാന സമയത്ത് ഇറാക്കി സൈന്യവും തീവ്രവാദി വിരുദ്ധ സേനയും തീവ്രവാദികളോട് നിനവേയില്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ ഇസ്മായേല്‍ തന്റെ അമ്മയുമായി ഓടി രക്ഷപെടുകയാണുണ്ടായത്. ഇവര്‍ ഇറാക്കി സൈന്യത്തിന്റെ മുമ്പില്‍ എത്തി അഭയം തേടി. അങ്ങനെ വലിയൊരു വിപത്തില്‍നിന്നും രക്ഷ നേടിയ സന്തോഷത്തിലാണ് ഇപ്പോള്‍ അമ്മയും മകനും. ഇവര്‍ക്കുവേണ്ടി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

1 thought on “ഇറാക്കില്‍ തീവ്രവാദി തടവില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവങ്ങളുമായി അമ്മയും മകനും

Leave a Reply

Your email address will not be published.