ചൈനീസ് പാസ്റ്റര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ശിക്ഷ

Breaking News Global

ചൈനീസ് പാസ്റ്റര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ശിക്ഷ
ഗ്യുയാങ്: ചൈനയിലെ പ്രമുഖ ഹൗസ് ചര്‍ച്ച് പാസ്റ്റര്‍ക്ക് കോടതി രണ്ടു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചു.

 

ചാരപ്പണി ചെയ്തുവെന്ന വ്യാജ ആരോപണത്തിന്മേല്‍ കേസ് എടുത്ത് തടവില്‍ കഴിഞ്ഞു വരുന്ന പാസ്റ്റര്‍ യാങ് ഹുവയ്ക്കാണ് സെന്‍ട്രല്‍ ഗ്യുഷോവു കോടതി ശിക്ഷ വിധിച്ചത്. ഗ്യുയാങ്ങിലെ ഹൂഷി ചര്‍ച്ച് പാസ്റ്ററായ യാങ് ഹുവയെ 2015 ഡിസംബര്‍ 9 നായിരുന്നു പോലീസ് താമസസ്ഥലത്ത് റെയ്ഡു നടത്തി അറസ്റ്റു ചെയ്ത്.

 

സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ച യാങിനെ കുരുക്കാനായി പോലീസ് എത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചിരുന്നു. പ്രകോപിതരായ പോലീസ് രാജ്യത്ത് ചാരപ്പണി ചെയ്തുവെന്നാരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഒരു വര്‍ഷമായി ജയിലില്‍ കഴിഞ്ഞു വന്നിരുന്ന യാങിനെ ജയിലധികൃതര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

 

ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെ പാസ്റ്ററെ ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നും നീതിക്കു നിരക്കാത്ത നടപടിയാണുണ്ടായതെന്നും ക്രിസ്ത്യന്‍ സന്നദ്ധ മിഷന്‍ സംഘടനയായ ക്രിസ്ത്യന്‍ എയ്ഡിന്റെ പ്രസിഡന്‍റ് ബോബ് ഫു ആരോപിച്ചു.

 

സംഭവത്തിന്റെ നിജസ്ഥിതി അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബോബ് പറഞ്ഞു.

1 thought on “ചൈനീസ് പാസ്റ്റര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ശിക്ഷ

Leave a Reply

Your email address will not be published.