ബോക്കോഹറാം തീവ്രവാദികളും യേശുക്രിസ്തുവിങ്കലേക്ക്
കാനോ: നൈജീരിയായില്‍ ക്രൈസ്തവരേയും നാട്ടുകാരേയും കൊന്നുമുടിക്കാന്‍ ശ്രമിക്കുന്ന ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോഹറാമിലെ ചില അംഗങ്ങള്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നത്, ദൈവം അനുതപിക്കുന്ന പാപികളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
വടക്കുകിഴക്കന്‍ നൈജീരിയായിലാണ് ബോക്കോഹറാമിന്റെ തേര്‍വാഴ്ച കൂടുതലായി നടക്കുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം പാപം എന്നര്‍ത്ഥമുള്ള അറബി വാക്കില്‍നിന്നാണ് ബോക്കോഹറാം എന്ന സംഘടനയുണ്ടായത്. 2008 മുതല്‍ നൈജീരിയായില്‍ ചെറുതും വലുതുമായ കൂട്ടക്കൊലകള്‍ നടത്തിവരികയാണ് ഇവര്‍ .
നൈജീരിയായില്‍ കഴിഞ്ഞ 28 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ആഗോള ക്രൈസ്തവ സുവിശേഷ സംഘടനയാണ് ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ എന്ന മിനിസ്ട്രി. എയ്ഡ് മിഷന്‍ നൈജീരിയായിലെ ക്രൈസ്തവ യുവാക്കളെ പരിശീലിപ്പിച്ചു തീവ്രവാദികളുടെ സ്വാധീനമേഖലയില്‍പ്പോലും യേശുവിന്റെ സ്നേഹത്തിന്റെ സന്ദേശം അറിയിക്കുന്നു. ചില തീവ്രവാദികളുമായി സുവിശേഷ പ്രവര്‍ത്തകര്‍ ആത്മാവില്‍ നിറഞ്ഞ് ഇടപെടുവാനിടയായി.
അവരോട് സുവിശേഷം പങ്കുവെച്ചു. അവരില്‍ നല്ലൊരു വിഭാഗവും തങ്ങളുടെ സാഹചര്യവും മറ്റുള്ളവരുടെ നിര്‍ബന്ധവും മൂലം തീവ്രവാദിഗ്രൂപ്പില്‍ എത്തപ്പെട്ടവരാണ്. ദൈവം ചില തീവ്രവാദികളോട് ഇടപെട്ടതിനാല്‍ അവര്‍ക്ക് സത്യം മനസ്സിലായി. മാനസാന്തരപ്പെട്ടു. ഇപ്പോള്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചു വരുന്നതായി ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ ആഫ്രിക്കന്‍ ഡയറക്ടര്‍ അമി കോട്ടന്‍ പറഞ്ഞു.
രക്ഷിക്കപ്പെട്ടവരില്‍ പലരും ബൈബിള്‍ പരിശീലനം നേടി കര്‍ത്താവിന്റെ വേല ചെയ്യുന്നുമുണ്ട്. ഇവരുടെ സുരക്ഷയെ ഓര്‍ത്ത് പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താനാകില്ല. കാരണം തീവ്രവാദികള്‍ പകരം വീട്ടുമെന്നുള്ളതുകൊണ്ടാണ്. 6 വര്‍ഷത്തിനിടയില്‍ നൈജീരിയായില്‍ പതിനായിരത്തോളം ക്രൈസ്തവര്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

