ഹരിയാനയില്‍ പശുക്കള്‍ക്കും തിരിച്ചറിയല്‍ രേഖ വരുന്നു
ചാണ്ഡിഗഡ്: ഹരിയാനയില്‍ പശുക്കള്‍ക്കും തിരിച്ചറിയല്‍ സംവിധാനം വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാതൃകയിലാണ് ഇത് ഏര്‍പ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി ഓരോ പശുക്കള്‍ക്കും 12 അക്കങ്ങളുള്ള നമ്പര്‍ രേഖപ്പെടുത്തിയ പ്രത്യേക തിരിച്ചറിയല്‍ ടാഗ് നല്‍കും. പശുവിന്റെ കഴുത്തിലിടുന്ന ഈ ടാഗില്‍ ഫോട്ടോയടക്കം പശുവിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടായിരിക്കും.
ഇതിനു പുറമേ ദൈനംദിന വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉടമയ്ക്കു പ്രത്യേകം ബുക്ക് ലറ്റും ലഭ്യമാക്കും. പശുക്കളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി ഉടമകള്‍ക്ക് പ്രത്യേകം ഫോമുകള്‍ വിതരണം ചെയ്യും.

