യഹോവയുടെ ദൂതന്‍ അശ്ശ്രൂര്‍ പാളയത്തില്‍ ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ കൊന്ന സ്ഥലം ഗവേഷകര്‍ കണ്ടെത്തി
യെരുശലേം: ബൈബിളില്‍ രണ്ടു രാജക്കന്മാരുടെ പുസ്തകം 19-ാം അദ്ധ്യായത്തില്‍ യഹൂദയിലെ രാജാവായ ഹിസ്ക്കിയാ രാജാവിന്റെ കാലത്ത് അശ്ശ്രൂര്‍ രാജാവായ സെന്‍ ഹെരീബിന്റെ സൈന്യം യെരുശലേം ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ യെരുശലേമിന്റെ കവാടത്തില്‍ പാളയം അടിച്ചപ്പോള്‍ യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശ്രൂര്‍ പാളയത്തില്‍ ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ കൊന്ന സ്ഥലം പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു.
ഏതാണ്ട് 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ചരിത്ര സംഭവത്തിന്റെ തെളിവ് സ്റ്റീഫന്‍ കോംപ്ടണ്‍ എന്ന ഗവേഷകനാണ് സംഹാര സ്ഥലം സ്ഥീരീകരിച്ചത്. ഈ വിവരണം ബൈബിളിന്റെ
2 ദിന.32:21, യെശ.37:36 ഭാഗങ്ങളിലും വിവരിക്കുന്നുണ്ട്. യെരുശലേമിനു പുറത്ത് ഒരു ശക്തമായ അശ്ശ്രൂര്‍ സൈന്യം പട്ടുപോയതിന്റെ യുദ്ധ ഭൂമി കണ്ടെത്തിയതായി കോംപ്ടന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.
യെരുശലേമില്‍നിന്ന് നാല്‍പ്പത്തിരണ്ട് മൈല്‍ തെക്കുള്ള ലാഖീശ് നഗരം കീഴടക്കിയശേഷം സെന്‍ഹെരീബ് യെരുശലേം കീഴടക്കാന്‍ വന്നു. അന്നത്തെ ചുവരുകളില്‍ കൊത്തിവച്ച ദൃശ്യങ്ങള്‍ 1910-ല്‍ ഗവേഷകര്‍ കണ്ടെത്തി ഫോട്ടോയെടുത്തിരുന്നു. ഈ ഫോട്ടോയുമായി താരതമ്യം ചെയ്താണ് കോംപ്ടണ്‍ ഇതു നിര്‍ണ്ണയിച്ചത്.
സൈറ്റിന്റെ ഒരു പുരാവസ്തു സര്‍വ്വേ നടത്തിയതിനു ശേഷം സെന്‍ഹെരീബിന്റെ അധിനിവേശത്തിനുശേഷം ഇത് ഉപേക്ഷിക്കപ്പെട്ടുവെന്നും കുറഞ്ഞത് 2000 വര്‍ഷമായി ഈ പ്രദേശത്ത് മനുഷ്യര്‍ താമസിച്ചിരുന്നില്ലെന്നും കോംപ്ടണ്‍ നിര്‍ണ്ണയിച്ചു.
ഈ കണ്ടെത്തല്‍ ഗവേഷകര്‍ക്ക് സമാനമായ മറ്റ് സൈനിക സൈറ്റുകള്‍ കണ്ടെത്തുന്നതിനു വഴിയൊരുക്കി. അശ്ശ്രൂര്‍ സാമ്രാജ്യം നശിപ്പിച്ച പുരാതന നഗരങ്ങള്‍ കണ്ടെത്തുന്നതിന് ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങളായി അശ്ശ്രൂര്‍കാര്‍ നശിപ്പിച്ചതായി വിശ്വസിക്കപ്പെടുന്ന പുരാതന നഗരങ്ങള്‍ക്കൊപ്പം ഈ യുദ്ധത്തിന്റെ പുരാവസ്തു തെളിവുകള്‍ക്കായി നിരവധി ഗവേഷകര്‍ ഈ പ്രദേശം പരതിയിട്ടുണ്ട്.
നാള്‍ഇതുവരെ സെന്‍ഹെരീബും സൈന്യവും യഹോവയുടെ ദൂതനാല്‍ പരാജയപ്പെട്ടതായി കരുതപ്പെടുന്ന പ്രദേശത്ത് മറ്റൊരു സൈനിക ക്യാമ്പ് സൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ യെരുശലേമിന്റെ മതിലുകള്‍ക്കു പുറത്തുള്ള പ്രധാന ക്യാമ്പ് സൈറ്റില്‍ കോംപ്ടണ്‍ വെളിച്ചം വീശിയിരുന്നു.
പ്രദേശത്തെ റോമന്‍ ക്യാമ്പുകളില്‍ പ്രതീക്ഷിക്കുന്ന ദീര്‍ഘചതുരപാകൃതിയില്‍ നിന്ന് വ്യത്യസ്തമായ അതിന്റെ പ്രശസ്തമായ ഓവല്‍ ആകൃതിയാണ്. ഇത് അശ്ശ്രൂര്‍ പാളയത്തിന്റെ ക്യാമ്പായിരുന്നുവെന്ന് തിരിച്ചറിയുവാനുള്ള ഏറ്റവും ശ്രദ്ധേയമായ സവിശേഷതയെന്ന് കോംപ്ടണ്‍ പറഞ്ഞു.
റോമന്‍ സൈനിക ക്യാമ്പുകള്‍ എല്ലായ്പോഴും ചതുരാകൃതിയിലായിരുന്നത്രെ. എന്നാല്‍ ഇത് ഓവല്‍ ആകൃതിയിലാണ് അദ്ദേഹം പറഞ്ഞു. ചുറ്റുമതിലിന്റെ അവശിഷ്ടങ്ങളും കുഴിച്ചിട്ട മണ്‍പാത്ര കഷണങ്ങളും ഏകദേശം 2600 വര്‍ഷത്തെയെങ്കിലും പഴക്കമുള്ളതാണെന്ന് പോംപ്ടണ്‍ പറഞ്ഞു.
സാങ്കേതിക വിദ്യ മെച്ചപ്പെടുമ്പോള്‍ ബൈബിളിന്റെ ചരിത്രപരമായ കൃത്യതയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ തെളിവുകളാണ് കണ്ടെത്തുന്നത്.
ചാവുകടല്‍ ചുരുളുകള്‍, ശീലോവിലെ കുളം, ഇപ്പോള്‍ കണ്ടെത്തിയ അശ്ശ്രൂര്‍ സൈന്യത്തിന്റെ പാളയം എന്നിവയില്‍നിന്നും ദൈവവചനം നല്ലതും ഏറ്റവും സാമ്യവുമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.