പ്രധാന ബ്രാന്‍ഡുകളിലെ കറിപൌഡറുകളില്‍ കാന്‍സറിനു വരെ കാരണമാകുന്ന കീടനാശിനി

പ്രധാന ബ്രാന്‍ഡുകളിലെ കറിപൌഡറുകളില്‍ കാന്‍സറിനു വരെ കാരണമാകുന്ന കീടനാശിനി

Health India

പ്രധാന ബ്രാന്‍ഡുകളിലെ കറിപൌഡറുകളില്‍ കാന്‍സറിനു വരെ കാരണമാകുന്ന കീടനാശിനി: രാജസ്ഥാന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

എം.ഡി.എച്ച്, എവറസ്റ്റ് ബ്രാന്‍ഡുകളിലെ കറി മസാലകള്‍ സുരക്ഷിതമല്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. നിരവധി സുഗന്ധ വ്യജ്ഞനങ്ങളുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് എം.ഡി.എച്ച്., എവറസ്റ്റ് കറിമസാലകളും പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇതില്‍ ഒരു എവറസ്റ്റ് ഉല്‍പ്പന്നവും രണ്ട് എം.ഡി.എച്ചിന്റെ ഉല്‍പ്പന്നങ്ങളും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

എം.ഡി.എച്ച് നിര്‍മ്മിച്ച മൂന്ന് സുഗന്ധ വ്യജ്ഞന ഉല്‍പ്പന്നങ്ങളുടെയും എവറസ്റ്റിന്റെ ഒരെണ്ണത്തിന്റെയും വില്‍പ്പന ഹോംകോങ് ഏപ്രിലില്‍ നിറുത്തി വച്ചിരുന്നു.

കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിന്‍ ഓക്സൈഡ് ഉയര്‍ന്ന അളവില്‍ ഇവയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.

എഥിലിന്‍ ഓക്സൈഡിന്റെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഈ ഉല്‍പ്പന്നങ്ങള്‍ നേപ്പാള്‍, ബ്രിട്ടന്‍, സിംഗപ്പൂര്‍, ഹോംകോങ് എന്നീ രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു.

എം.ഡി.എച്ചിന്റെ മൂന്ന് സുഗന്ധ വ്യജ്ഞന ഉല്‍പ്പന്നങ്ങളായ മദ്രാസ് കറിപൌഡര്‍, സാമ്പാര്‍ മസാല പൌഡര്‍, കറിപ്പൊടി, എവറസ്റ്റിന്റെ മീന്‍ കറി എന്നിവയുടെ സാമ്പിളുകള്‍ ഹോംകോങ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയന്‍ സര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി സെന്റര്‍ ശേഖരിച്ചിരുന്നു.

കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ നിരോധിക്കുകയായിരുന്നു.