സോഷ്യല്‍ മീഡിയകളില്‍ പരിധിവിട്ട ഉള്ളടക്കങ്ങള്‍; ആന്ധ്രയില്‍ 1300 പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയകളില്‍ പരിധിവിട്ട ഉള്ളടക്കങ്ങള്‍; ആന്ധ്രയില്‍ 1300 പേര്‍ അറസ്റ്റില്‍

Breaking News India

സോഷ്യല്‍ മീഡിയകളില്‍ പരിധിവിട്ട ഉള്ളടക്കങ്ങള്‍; ആന്ധ്രയില്‍ 1300 പേര്‍ അറസ്റ്റില്‍

അമരാവതി: സോഷ്യല്‍ മീഡിയകള്‍ എന്ത് വൃത്തികേടുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഉള്ള വേദികളായി ഉപയോഗിക്കുന്നവര്‍ക്കുള്ള തക്ക മറുപടിയുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍.

വ്യാജ വാര്‍ത്തകള്‍ക്കും അധിക്ഷേപകരമായ ഉള്ളടക്കങ്ങള്‍ക്കും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് ആന്ധ്രാപ്രദേശ് പോലീസ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ 1300 -ലധികം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഡിജിപി ഹരീഷ് കുമാര്‍ ഗുപ്തയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയായിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംസ്ഥാന പോലീസ് പ്രത്യേക സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിച്ചത്.

കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യകളാണ് പോലീസ് ഉപയോഗിക്കുന്നത്.

എഐ അനാലിസിസ്, സെന്റിമെന്റ് ട്രാക്കിംഗ്, അഹഡ് റിയല്‍ ടൈം സര്‍വൈലന്‍സ് മുതലായ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ശക്തമായ എഐ നിരീക്ഷണങ്ങളും നടത്തുന്നു. 28 ജില്ലകളിലായി ഇതുവരെ 1549 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതില്‍ 1344 പേരെ അറസ്റ്റു ചെയ്യുകയും 4529 നിയമ വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.