മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍

മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍

Health

മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍
സാധാരണക്കാരന്റെ ഇഷ്ട മത്സ്യമാണ് മത്തി. പൊതുവെ വിലകുറഞ്ഞ മത്സ്യമാണ് ഇതെങ്കിലും ആരോഗ്യ ഗുണങ്ങളില്‍ മുമ്പന്‍ തന്നെയാണ്.

മത്തി കഴിക്കുന്നവരില്‍ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മത്തി കഴിച്ചാല്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കൂടും.

മത്തിയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആശിഡ് ഉള്ളതിനാല്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മത്തി. വൈറ്റമിന്‍ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.