അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍

അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍

Breaking News Health

അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍

പ്രായപൂര്‍ത്തിയായവരെ ഏറ്റവും കൂടുതല്‍ അലട്ടിക്കൊണ്ടിരിക്കുന്ന മാരക രോഗാവസ്ഥയായ അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ‍.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലി ലില്ലി എന്ന കമ്പനിയാണ് ഡോണാനെമാബ് എന്ന പുതിയ മരുന്ന് കണ്ടുപിടിച്ചത്.

മുമ്പ് വികസിപ്പിച്ച സിക്കനെമാബ് എന്ന മരുന്നിന്റെ അതേ രീതിയിലാണ് ഡോണാനെമാബ് എന്ന പുതിയ മരുന്നും പ്രവര്‍ത്തിക്കുന്നതെങ്കിലും രോഗത്തിന്റെ തീവ്രത കുറയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

വൈറസുകളെ നശിപ്പിക്കാനായി ശരീരം നിര്‍മ്മിക്കുന്ന ആന്റി ബോഡികളോട് സമാനമായി നിര്‍മ്മിച്ചിരിക്കുന്ന മരുന്ന് അല്‍ഷിമേഴ്സിന് കാരണമാകുന്ന ബീറ്റാ അമിലോയ്ഡിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പതിറ്റാണ്ടുകളായി അല്‍ഷിമേഴ്സ് രോഗത്തിന്റെ മരുന്നിനായി നടത്തിയ പോരാട്ടങ്ങള്‍ ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണെന്ന് ലണ്ടനിലെ കോഗ്നെറ്റീവ് ഡിസോഡേഴ്സ് ന്യൂറോ സര്‍ജറി ക്ളിനിക്കിലെ ഡോ. കാത്ത് മെമ്മറി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 1,734 അല്‍ഷിമേഴ്സ് രോഗികള്‍ക്ക് മരുന്നു നല്‍കി. രോഗത്തിന്റെ തീവ്രത കുറയുന്നതിനായി മാസത്തിലൊരിക്കല്‍ ഡോണാനെമാബ് നല്‍കി. രോഗം മൂര്‍ച്ഛിക്കുന്നതിന്റെ വേഗം 29 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

35 ശതമാനം രോഗികള്‍ മരുന്നിനോട് പ്രതികരിക്കാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ പറഞ്ഞു. മരുന്ന് ഉപയോഗിച്ചവര്‍ ദൈനംദിന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതായും ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായും കണ്ടെത്തി.

എങ്കിലും മൂന്നിലൊന്ന് രോഗികളില്‍ തലച്ചോറിലുണ്ടാകുന്ന വീക്കം ഇതിന്റെ പാര്‍ശ്വ ഫലങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.