മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കു! രോഗങ്ങളെ തടയു
നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന രണ്ടു ആഹാര പദാര്‍ത്ഥങ്ങളാണ് പാലും, മഞ്ഞളും. ഇവ രണ്ടും ഒരുമിച്ചു ഉപയോഗിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും, രോഗപ്രതിരോധത്തിനും ഉത്തമമാണ്.
ഇതിനായി ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താല്‍ താഴെപ്പറയുന്ന 10 പ്രധാന ഗുണങ്ങള്‍ ലഭിക്കും.
1. ചര്‍മ്മത്തിലെ ചൊറിച്ചില്‍ , അലര്‍ജി എന്നിവയ്ക്കു പരിഹാരമുണ്ടാകും. ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ മാറിക്കിട്ടും.
2. നിറം വര്‍ദ്ധിപ്പിക്കാന്‍ ഇത് കഴിക്കുന്നതിലൂടെ കഴിയും. കൂടാതെ ചര്‍മ്മത്തിനു കൂടുതല്‍ മൃദുലത ുണ്ടാകും.
3. മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാന്‍ സാധിക്കും.
4. രക്തം ശുദ്ധീകരിക്കാനും ഇത് നല്ലതാണ്. ദിവസവും കഴിക്കുന്നതുമൂലം പൊണ്ണത്തടിയും, കുടവയറും കുറയ്ക്കാന്‍ സഹായിക്കും.
5. ജലദോഷത്തിനും, ചുമയ്ക്കും മികച്ച മരുന്നാണ്.
6. ക്യാന്‍സര്‍ ബാധയെ ചെറുക്കാന്‍ ഇത് കുടിക്കുന്നതിലൂടെ കഴിയും.
7. ശരീര വേദനകള്‍ക്കു പരിഹാരം ഉണ്ടാകുന്നു.
8. വാത രോഗത്തിനു മികച്ച മരുന്നായി ഉപയോഗിക്കാം.
9. കരളിനെ ശുദ്ധീകരിക്കുന്നു.
10. ദഹന പ്രക്രീയ കാര്യക്ഷമമായി നടക്കും.

