രണ്ടു മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍

രണ്ടു മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍

Africa Breaking News

രണ്ടു മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍
ബെന്യു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയയില്‍ 200 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 350 ക്രൈസ്തവരെ.

5 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 11,500 മുതല്‍ 12,000 വരെ ക്രൈസ്തവര്‍ ‍. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി പോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

നൈജീരിയായില്‍ രണ്ടു പ്രബല തീവ്രവാദി സംഘടനകളാണ് ക്രൈസ്തവരെ വേട്ടയാടുന്നത്. ഇതില്‍ ഫുലാനി ഹെര്‍ഡ്സ്മെന്‍ എന്ന തീവ്രവാദി സംഘടന 5 വര്‍ഷംകൊണ്ട് 7,400 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയത്.

ബോക്കോഹറാം എന്ന സംഘടന 4,000 ക്രൈസ്തവരെയും ഹൈവേ ബണ്ടിറ്റ്സ് എന്ന സംഘം 150-200 പേരെയുമാണ് കൊല ചെയ്തത്.

ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം 20 ലക്ഷം ആളുകള്‍ നൈജീരിയയില്‍ത്തന്നെ പല സ്ഥലങ്ങളിലേക്ക് പാലായനം ചെയ്തു. 11 മില്യണ്‍ ആളുകള്‍ സഹായത്തിനായി പ്രതീക്ഷ പുലര്‍ത്തുന്നു. അഞ്ചര ലക്ഷം ആളുകള്‍ അയല്‍ രാജ്യങ്ങളായ കാമറൂണ്‍ ‍, ചാദ്, നൈജര്‍ എന്നിവിടങ്ങളിലേക്കും പാലായനം ചെയ്തു.

നൈജീരിയയിലെ ബെന്യു, കഡുന, ജോസ്, പ്ളേറ്റോ തുടങ്ങിയ പ്രവിശ്യകളിലാണ് പ്രധാനമായും ആക്രമണങ്ങള്‍ നടന്നു വരുന്നത്.