മതനിന്ദയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ക്രൈസ്തവനെ വെറുതേ വിട്ടു

മതനിന്ദയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ക്രൈസ്തവനെ വെറുതേ വിട്ടു

Breaking News Global

മതനിന്ദയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ക്രൈസ്തവനെ വെറുതേ വിട്ടു
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റം ചുമത്തി ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ക്രൈസ്തവനെ വെറുതേ വിട്ടു.

ഇമ്രാന്‍ ഗഭൂര്‍ മസി എന്ന വിശ്വാസിയെയാണ് ദൈവമക്കളുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഹൈക്കോടതി വിധിയിലൂടെ നീതി ലഭിച്ചത്. 2009 ജൂലൈ 1-നാണ് ഫൈസലാബാദിലെ ഹാജ്വേരി നഗരത്തിലെ കുടുംബവകയായി നടത്തപ്പെടുന്ന ബുക്ക്ഷോപ്പില്‍ ക്ളീനിങ്ങിനോടനുബന്ധിച്ച് പഴയ വേസ്റ്റു പേപ്പറുകള്‍ കത്തിക്കുന്നതിനിടയില്‍ അയല്‍വാസിയായ അലി എന്ന മുസ്ളീം വ്യാജ പരാതി പ്രചരിപ്പിച്ചത്.

ഇമ്രാന്‍ പേപ്പറുകള്‍ കത്തിക്കുന്ന കൂട്ടത്തില്‍ അറബിയിലെഴുതിയ ചില പഴയ പേപ്പറുകളും കത്തിക്കുകയുണ്ടായി. ഇത് ഖുറാന്റെ പേജുകളാണെന്നായിരുന്നു ആരോപണം. എന്നാല്‍ ഇമ്രാനും കുടുംബവും ഈ ആരോപണം നിഷേധിക്കുകയും ഖുറാന്റെ പേജുകള്‍ കത്തിച്ചില്ലെന്നു പറഞ്ഞതു കേള്‍ക്കാതെ മോസ്ക്കില്‍ വിവരം അറിയിച്ചു.

മോസ്ക്കിലെ മുസ്ളീം പുരോഹിതന്‍ ഈ വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണു നാനൂറോളം മുസ്ളീങ്ങള്‍ സംഘടിച്ചെത്തി ഇമ്രാനെയും വീട്ടുകാരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ജീവനോടെ കത്തിക്കുന്നതിനുള്ള ശ്രമവും നടത്തി. എന്നാല്‍ പോലീസ് എത്തി എല്ലാവരെയും രക്ഷിച്ചു.

തുടര്‍ന്നു ആയിരത്തോളം അക്രമികളെത്തി പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ഇമ്രാനെ അറസ്റ്റു ചെയ്തു കേസെടുക്കണമെന്നു ആവശ്യപ്പെട്ടു. ഇതിനോടകം ഈ വ്യാജ വാര്‍ത്ത പാക്കിസ്ഥാനില്‍ മുഴുവന്‍ വാര്‍ത്തയായി. 2010 ജനുവരിയില്‍ സെഷന്‍ കോടതി മതനിന്ദ ആരോപിച്ച് ഇമ്രാന് ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. ഇതോടൊപ്പം 1 ലക്ഷം രൂപ പിഴയും വിധിച്ചു.

എന്നാല്‍ ഇമ്രാനും കുടുംബവും മേല്‍ക്കോടതിയില്‍ അപ്പീല്‍ ചെയ്തു. ഈ കേസ് 70 പ്രാവശ്യം നീട്ടിവെച്ചു. തുടര്‍ന്ന് ലാഹോര്‍ കോടതി 2020 ഡിസംബര്‍ 15-ന് ഇമ്രാന്‍ മസി നിരപരാധിയാണെന്നു കണ്ടു വെറുതേ വിടുകയാണുണ്ടായത്.

ദൈവം പ്രാര്‍ത്ഥന കേട്ടെന്നും ഞങ്ങളുടെ കണ്ണീര്‍ കണ്ടെ ഇമ്രാന്റെ കുടുംബം പറഞ്ഞു. പാക്കിസ്ഥാനില്‍ ഇത്തരം മതനിന്ദയുടെ പേരില്‍ 24 ക്രൈസ്തവര്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്.