ഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ പാനീയം

ഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ പാനീയം

Breaking News Health

ഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ പാനീയം
ശരീരഭാരം കുറയ്ക്കാനായി പലരും മരുന്നുകളെ ആശ്രയിക്കുന്നു. എന്നാല്‍ തികച്ചും ലളിതമായി തയ്യാറാക്കാവുന്ന ഒരു പാനീയം മതി നമ്മുടെ ശരീരഭാരം കുറയ്ക്കാന്‍ ‍.

മനുഷ്യ ശരീരത്തിലെ വിഷ വസ്തുക്കള്‍ പുറന്തള്ളി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഡിറ്റോക്സ് പനീയങ്ങള്‍ ‍. മഞ്ഞളും, കറുവാപ്പട്ടയും ഡിറ്റോക്സ് പാനീയത്തിലെ പ്രധാനപ്പെട്ട രണ്ടു ചേരുവകളാണ്. ഇവ രണ്ടും ചേര്‍ത്ത് ഡിറ്റോക്സ് പാനീയം തയ്യാറാക്കാം.

അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ തേന്‍ ‍, അര ടീസ്പൂണ്‍ ഇഞ്ചി, അര ടീസ്പൂണ്‍ നാരങ്ങാനീര്, മൂന്നു തുളസിയില, ഒരു കപ്പ് വെള്ളം എന്നിവയാണ് പ്രധാനമായും വേണ്ടത്.

ആദ്യം വെള്ളം നല്ലതുപോലെ തിളപ്പിച്ച ശേഷം അതിലേക്ക് മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ക്കുകയാണ് വേണ്ടത്. ഇത് മിതമായ ചൂടോടെ കുടിക്കുക. ഇതു തുടര്‍ന്നാല്‍ ശരീരഭാരം കുറയ്ക്കാം.

പനി, വയറിളക്കം, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ‍, ദഹനക്കേട്, പ്രമേഹ രോഗിയുടെ രക്തത്തിലെ ഷുഗര്‍ എന്നിവ നിയന്ത്രിക്കാനും കറുവാപ്പട്ട ഉത്തമമാണ്.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വിര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ രക്ത ചംക്രമണം വോഗത്തിലാക്കാനും കരള്‍ രോഗങ്ങള്‍ തടയാനും സഹായിക്കുന്നു.