ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

Breaking News India

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു. പടിഞ്ഞാറന്‍ സിംങ്ഭൂമിലെ റാണിയ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ സലിം സ്റ്റീഫന്‍ സുമിന്‍ ആണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 8-ന് പാസ്റ്റര്‍ സലിമും ഭാര്യ തര്‍സിസുമായി മോട്ടോര്‍ ബൈക്കില്‍ ഉച്ചയ്ക്കുശേഷം പുതിക്കട ഗ്രാമത്തിലേക്കു പോയി. അവിടത്തെ 5 വിശ്വാസികള്‍ സ്നാനപ്പെടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാലായിരുന്നു അവിടേക്കു പോയത്.

വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചു വീട്ടിലേക്കു മടങ്ങുമ്പോള്‍ അപരിചിതരായ 3 പേര്‍ തടഞ്ഞു നിര്‍ത്തി. ഉടന്‍തന്നെ ഒരാള്‍ പാസ്റ്റര്‍ക്കു നേരെ വെടിവെയ്ക്കുകയായിരുന്നു. തര്‍സിസിന്റെ തലയ്ക്കു നേരെയും തോക്കു ചൂണ്ടിയപ്പോള്‍ അയാളെ തട്ടിമാറ്റി ഓടി രക്ഷപെടുകയായിരുന്നു. കാട്ടിലൂടെ കിലോമീറ്ററുകളോളം ഓടിയശേഷമാണ് വീട്ടിലെത്തിയത്.

ഈ സമയം നെഞ്ചില്‍ വെടിയേറ്റു റോഡില്‍ വീണ പാസ്റ്ററെ വഴിയാത്രക്കാരാണു കണ്ടെത്തിയത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പാസ്റ്റര്‍ സലിം പുതികടയില്‍ സുവിശേഷ വേല ചെയ്തു ആത്മാക്കളെ നേടുകയും അവിടെ സഭായോഗം നടത്തിവരികയുമായിരുന്നു.

വിശ്വാസികളെ സഹായിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം നാട്ടില്‍ ഒരു ചെറിയ കടയും നടത്തി വന്നിരുന്നു. പാസ്റ്ററിനു ഭാര്യയും 2 കുട്ടികളുമുണ്ട്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുമൂലം നിരവധി ഭീഷണികളും എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തര്‍സിസ് പോലീസിനോടു പറഞ്ഞു. പോലീസ് അന്വേഷണം നടത്തി വരികയാണ്.