ചൊവ്വായിലെ ഏറ്റവും വലിയ ജൈവ തന്മാത്രയെ കണ്ടെത്തി
ചൊവ്വായില്‍ ശാസ്ത്രലോകം നടത്തുന്ന പര്യവേഷണം വന്‍ വിജയത്തിലേക്ക്. ചൊവ്വായില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ജൈവ തന്മാത്രയെ കണ്ടെത്തി.
ഗ്രഹത്തിലെ 3700 വര്‍ഷം പഴക്കമുള്ള പാറ തുരന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചാണ് ഈ തന്മാത്രയെ തിരിച്ചറിഞ്ഞത്. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ശാസ്ത്ര ജേണലായ പ്രൊസീഡിംഗസിലാണ് ജൈവ തന്മാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക്ക് റിസര്‍ച്ച് ഇന്‍ ദ ലബോറട്ടറീസ് ഫോര്‍ അറ്റ്മോസ്ഫിയര്‍, ഒബ്സര്‍വേഷന്‍സ് ആര്‍ഡ് സ്പെയ്സ് ഇന്‍ ഗുയാന്കോര്ട്ടിലെ ഗവേഷക കരോലിന് ഫ്രെയ്സിനെറ്റിന്റെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.
ഗെയ്ല് ഗര്‍ത്ത പ്രദേശത്തുനിന്നാണ് ക്യൂരിയോസിറ്റി റോവര്‍ പാറ തുരന്ന് സാമ്പിള്‍ ശേഖരിച്ചത്. മുമ്പ് തടാകമുണ്ടിരുന്നു എന്നു കരുതപ്പെടുന്ന പ്രദേശമാണിത്.
സാമ്പിളില്‍നിന്ന് ഡെകെയ്ന്‍, എന്‍ ഡെകെയ്ന്‍, ഡൊഡെകെയ്ന് എന്നീ ഹൈഡ്രോകാര്‍ബണുകള്‍ അടങ്ങുന്ന ജൈവ തന്മാത്രയെ ആണ് റോവര്‍ കണ്ടെത്തിയത്.
ഇവ സാമ്പിളുകളില്‍ ശേഖരിച്ചിരുന്ന ഫാറ്റി ആസിഡുകളുടെ ശകലങ്ങളാണെന്നാണ് കരുതുന്നത്.

