റഷ്യ തട്ടിക്കൊണ്ടുപോയ 20,000-ത്തോളം യുക്രൈന് കുട്ടികളെ തിരികെ നല്‍കണമെന്ന് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍
ക്വീവ്: 2022-ല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍ അധിനിവേശം നടത്തിയതിനുശേഷം റഷ്യന്‍ സൈന്യം അവിടെനിന്നു ഏകദേശം 20,000 ത്തോളം കുട്ടികളെ കടത്തിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും അയച്ച കത്തില്‍ അഭിസംബോധന ചെയ്തു.
നാലു മാസം മുതല്‍ 17 വയസു വരെ പ്രായമുള്ള ഈ കുട്ടികളെ രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസത്തിനും സൈനിക പരിശീലനത്തിനും റഷ്യന്‍ സമൂഹത്തിലേക്ക് നിര്‍ബന്ധിത സ്വാംശീകരണത്തിനും വിധേയരാക്കി. കത്തില്‍ പറയുന്നു.
പലരെയും റഷ്യന്‍ കുടുംബങ്ങളില്‍ താമസിപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ദത്തെടുത്തിട്ടുണ്ട്. അവരുടെ യുക്രൈനിയന്‍ ഐഡന്റിറ്റികള്‍ മായ്ക്കുന്നതിനായി അവരുടെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
റഷ്യന്‍ സര്‍ക്കാര്‍ യുക്രേനിയന്‍ കുട്ടികള്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചു. അവരെ ശാരീരിക പീഢനത്തിനു വിധേയരാക്കി. അവര്‍ക്ക് മതിയായ ഭക്ഷണവും പരിചരണവും നല്കുന്നതില് പരാജയപ്പെട്ടു.
നാഷണല്‍ അസോസിയേഷന് ഓഫ് ഇവാഞ്ചലിക്കല്‍സിന്റെ ഒരു വിഭാഗമായ ഇവാഞ്ചലിക്കല്‍ മാനുഷിക സംഘടനയായ വേള്‍ഡ് റിലീഫിന്റെ പ്രസിഡന്റ് മ്യാല്ഗ്രീനാണ് കത്തിനി നേതൃത്വം നല്‍കിയത്.
ക്രിസ്ത്യന്‍ യാഥാസ്ഥിതികരും പുരോഗമന വാദികളും ഉള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന ദൈവശാസ്ത്രപരവും രാഷ്ട്രീയവുമായ വിശ്വാസികളുള്ളവരാണ് ഒപ്പിട്ടവര്‍.
എന്‍എഇ പ്രസിഡന്റ് വാള്‍ട്ടര്‍ കിം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ റിലിജിയന്‍ ആന്‍ഡ് ഡെമോക്രസി പ്രസിഡന്റ് മാര്‍ക്ക് ടൂളി, ഒബാമ കാലഘട്ടത്തിലെ മുന്‍ അംബാസിഡര്‍ സൂസന് ജേക്കബ്സ്, ഔര്‍ ഡെയ്ലി ബ്രെഡ് മിനിസ്ട്രീസിലെ ഷാരോണ്‍ വില്യംസ്, ഫാമിലി റിസര്‍ച്ച് കൌണ്‍സിലിലെ ട്രാവിസ് വെബര്‍, സൌത്ത് വെസ്റ്റേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയിലെ ലാന്‍സ് സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ എന്‍ഗേജ്മെന്റിലെ ഡാനിയേല്‍ ഡാര്‍ലിംഗ് എന്നിവര്‍ ഒപ്പുവച്ച പ്രമുഖരില്‍ പെടുന്നു.

