പുനലൂർ ബഥേൽ ബൈബിൾ കോളജ് പൂർവ്വവിദ്യാർത്ഥി സംഘടന ദക്ഷിണ മേഖലാ സമ്മേളനം തിരുവനന്തപുരം വെസ്റ്റ് സെക്ഷനിൽ തിരുമല എജി സഭയിൽ ഇന്നലെ (18/2/26) വളരെ അനുഗ്രഹമായി നടന്നു.
അലൂമ്നൈ അസോസിയേഷൻ പ്രസിഡന്റ് പാസ്റ്റർ ടി വി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ബിജു ദാനം സ്വാഗതം അറിയിച്ചു. ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ റവ. ഡോ ജെയിംസ് ജോർജ്ജ് മുഖ്യ സന്ദേശം നൽകി.
ദക്ഷിണ മേഖലാ മേഖലാ ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ, പാസ്റ്റർ പി കെ യേശുദാസ്, പ്രസ്ബിറ്റർ പാസ്റ്റർ പി ഡി ഡേവിഡ് മുതലായവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ മാത്യു കോരുത്, പ്രസ്ബിറ്റർ പാസ്റ്റർ പി ഡി ഡേവിഡ്, മുൻ എക്സി. കമ്മറ്റി ട്രഷറാർ പാസ്റ്റർ യാഹ്ദത്ത്മണി എന്നിവർ പ്രാർത്ഥിച്ചു.
ട്രഷറാർ പാസ്റ്റർ ഐജു വി കുര്യാക്കോസ് നന്ദി അറിയിച്ചു. വിവിധ കാലയളവുകളിൽ ബഥേലിൽ പഠിച്ച മുപ്പതിൽപരം പൂർവ്വ വിദ്യാർത്ഥികൾ മീറ്റിംഗിൽ സംബന്ധിച്ചു തങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കയും ബഥേലിനു വേണ്ടി പ്രാർത്ഥിക്കയും ചെയ്ത് സന്തോഷമായി പിരിഞ്ഞു.
അടുത്ത മദ്ധ്യമേഖല സമ്മേളനം ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് തിരുവല്ല കുറ്റപ്പുഴ മാടം മുക്ക് എജി സഭയിൽ വച്ച് നടക്കുന്നതാണു.
മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ സജി, ബഥേൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോർജ്ജ്, പ്രസിഡന്റ് റവ. ഡോ. ഐസക് ചെറിയാൻ, ഭാര്യ ഡോ. സൂസൻ ചെറിയാൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും.
ബഥേലിൽ പഠിച്ചിട്ടുള്ളവർ ഇപ്പോൾ ഏത് സംഘടനയിൽ ആയിരുന്നാലും അവർക്കും ഇതിൽ സംബന്ധിക്കാവുന്നതാണു.
പാസ്റ്റർ ടി വിതങ്കച്ചൻ
പ്രസിഡന്റ്

