ആധാര്‍ കോപ്പി ഇനി കൈയ്യില്‍കൊണ്ടുനടക്കേണ്ട; ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം

ആധാര്‍ കോപ്പി ഇനി കൈയ്യില്‍കൊണ്ടുനടക്കേണ്ട; ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം
ആധാര്‍ കോപ്പി ഇനി കൈയ്യില്‍കൊണ്ടുനടക്കേണ്ട; ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം ന്യൂഡെല്‍ഹി: എന്തിനും ഏതിനും ഇന്ന് ആദ്യം ചോദിക്കുന്ന ഒരു ഐഡന്റിറ്റി സംവിധാനം ആധാര്‍ കാര്‍ഡാണ്. അത...

ആധാര്‍ കോപ്പി ഇനി കൈയ്യില്‍കൊണ്ടുനടക്കേണ്ട; ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം

ന്യൂഡെല്‍ഹി: എന്തിനും ഏതിനും ഇന്ന് ആദ്യം ചോദിക്കുന്ന ഒരു ഐഡന്റിറ്റി സംവിധാനം ആധാര്‍ കാര്‍ഡാണ്. അതുകൊണ്ടുതന്നെ എപ്പോഴും ആളുകള്‍ ഇതിന്റെ കോപ്പികള്‍ കൈവശം വയ്ക്കുന്നത് പതിവാണ്.

ഇനി ആരും ഇങ്ങനെ ആധാര്‍ കൊണ്ടുനടക്കേണ്ടി വരില്ല. ആധാര്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ആധാര്‍ സംവിധാനം കൂടുതല്‍ സുരക്ഷിതവും സൌകര്യപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഫെയ്സ് ഐഡി ഒതന്റിക്കേഷനും നിര്‍മ്മിത ബുദ്ധിയും അടങ്ങുന്ന ഡിജിറ്റല്‍ ആധാര്‍ പൌരന്മാര്‍ക്കു ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ളിക്കേഷനാണ് പുറത്തിറങ്ങിയത്.

യുനീക് ഐഡന്റിഫിക്കേഷന്‍ അതേറിറ്റിയുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ ആപ്ളിക്കേഷന്‍ ക്യൂ ആര്‍ കോഡ് വേരിഫിക്കേഷന്‍ , ഫേസ് കോഡ് വേരിഫിക്കേഷന്‍ എന്നീ സൌകര്യങ്ങളാണുള്ളത്.

ഇതിലൂടെ ആധാര്‍ പകര്‍പ്പുകള്‍ കൈയ്യില്‍ കൊണ്ടു നടക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. യു.പിഐ പണമിടപാട് പോലെ തന്നെ ആധാര്‍ വേരിഫിക്കേഷനും ഇനി എളുപ്പമാകും എന്ന് മന്ത്രി പറയുന്നു.

യാത്ര ചെയ്യുമ്പോഴും ഹോട്ടല്‍ ചെക്ക് ഇന്നിനുമൊന്നും ഇനി പകര്‍പ്പ് നല്‍കേണ്ടി വരില്ല.

ഈ സംവിധാനം ദേശീയ തലത്തില്‍ ഉടന്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി എക്സില്‍ കുറിച്ചു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ