വേനല്‍ക്കാലം: കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നോ? ശ്രദ്ധിക്കുക
വേനല്‍ക്കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവനരുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജക്റ്റൈവ കോശഭിത്തിയില്‍ വൈറസോ ബാക്ടീരിയയോ മറ്റു വസ്തുക്കളോ കാരണം കോശ ജ്വലനം സംഭവിക്കുന്നതാണ് ചെങ്കണ്ണിനു കാരണം.
വൈറസ് മൂലമാണോ ബാക്ടീരിയ മൂലമാണോ രോഗം ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിനു ആവശ്യമായ ചികിത്സ തേടുക.
ചെങ്കണ്ണ് ഭേദമാകാന്‍ രണ്ട് മൂന്ന് ആഴ്ചകള്‍ എടുക്കുകയും ഈ സമയത്ത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന ജോലികള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
ബാക്ടീരിയ മൂലമാണെങ്കില്‍ ആന്റി ബയോട്ടിക് മരുന്നുകളും ഉപയോഗിക്കാം. കണ്ണില്‍ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും കണ്‍പോളകളില്‍ വീക്കവും തടിപ്പും ലക്ഷണങ്ങളാണ്.

