കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന് പഠനം.
കൂടുതല്‍ സമയം കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരിലും ടിവി കാണുന്നവരിലും കമ്പ്യൂട്ടറുകള്‍ക്കു മുമ്പില്‍ മണിക്കൂറുകള്‍ കണക്കിനു ഇരിക്കുന്നവര്‍ക്കും കാന്‍സര്‍ രോഗ സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും അലസ മനോഭാവമുള്ളവര്‍ക്കും വന്‍കുടല്‍, ഗര്‍ഭാശയം, ശ്വസകോശം തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സര്‍ രോഗങ്ങള്‍ കൂടുതലായി കണ്ടെത്തുന്നുവെന്നാണ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്‍സി ഐ പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ളത് 43 വ്യത്യസ്തങ്ങളായ പഠനങ്ങളില്‍നിന്ന് ക്രോഡീകരിച്ചെടുത്ത വിവരങ്ങളാണ് ജര്‍മ്മന്‍ യൂണിവേഴ്സിറ്റി ഗവേഷണത്തെക്കുറിച്ചുള്ള അന്തിമ നിര്‍ണ്ണയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
40 ലക്ഷം ആളുകളെയും 68,936 കാന്‍സര്‍ രോഗികളെയും നിരീക്ഷിച്ചാണ് ഒന്നോ രണ്ടോ മണിക്കൂര്‍ അധിക ഇരിപ്പും 8 ശതമാനം വന്‍ കുടലില്‍ കാന്‍സര്‍ രോഗമുണ്ടാക്കാനുള്ള സാദ്ധ്യതയാണ് വര്‍ദ്ധിപ്പിക്കുന്നത് എന്ന് കണ്ടെത്തിയത്.
ശ്വാസ കോശ കാന്‍സര്‍ രോഗ സാദ്ധ്യത 6 ശതമാനവും, ഗര്‍ഭസ്ഥ കാന്‍സര്‍ സാദ്ധ്യത 10 ശതമാനവും വര്‍ദ്ധിപ്പിക്കും. പഠനത്തില്‍ വ്യക്തമാക്കുന്നത് മറ്റ് ശരീര ഭാഗങ്ങളെ ബാധിക്കുന്ന കാന്‍സറിന് ശാരീരിക അദ്ധ്വാനവുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ്.
ഇരുപ്പിന്റെ ദൈര്‍ഘ്യം കുറച്ച് വ്യായാമം ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാനാവും.

