ചൈനയില്‍ 100 ഹൌസ് ചര്‍ച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തു, പിടികൂടുന്നവര്‍ക്ക് ക്യാഷ് പാരിതോഷികം
ചൈനയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹൌസ് ചര്‍ച്ചുകള്‍ക്കെതിരായ വ്യാപകമായ നടപടികള്‍ ആരംഭിച്ചതോടെ റെയിഡില്‍ 100 ഓളം വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു.
ഇത്തരത്തില്‍ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അധികാരികള്‍ ക്യാഷ് പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഷെജിയാങ് പ്രവിശ്യയിലെ വെന്‍ഷോ നഗരത്തിലും പരിസരത്തും പോലീസ് തുടര്‍ച്ചയായും വന്‍തോതിലുമുള്ള പ്രചാരണം നടത്തി.
ഡിസംബര്‍ 13-നും 18-നും ഇടയില്‍ 100-ലധികം പ്രാദേശിക ഹൌസ് ചര്‍ച്ച് അംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു ചെയ്യുകയുമുണ്ടായി.
രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികള്‍ ഇപ്പോള്‍ പ്രതിരേധത്തിലാണ്.
പ്രതിഫലത്തിനായി തങ്ങളെ ഒറ്റുകൊടുക്കുന്നവര്‍ അകലെയല്ലെന്ന ഭയം. ദൈവദാസന്മാരെയും വിശ്വാസികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട് ഈ കാര്യങ്ങള്‍. ദൈവജനം പ്രാര്‍ത്ഥിക്കുക.

