പീഢിത ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി ഹംഗറി ചാരിറ്റി ഷോപ്പ് തുടങ്ങി

പീഢിത ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി ഹംഗറി ചാരിറ്റി ഷോപ്പ് തുടങ്ങി

Breaking News Europe

പീഢിത ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി ഹംഗറി ചാരിറ്റി ഷോപ്പ് തുടങ്ങി

ബുഡാപെസ്റ്റ്: അഭയാര്‍ത്ഥികളായി കഴിയുന്ന പീഢിത ക്രൈസ്തവരെ സഹായിക്കാനായി യൂറോപ്യന്‍ രാജ്യമായ ഹംഗറി ചാരിറ്റി ഷോപ്പ് നടത്തുന്നു.

യോര്‍ദ്ദാന്‍ അഭയാര്‍ത്ഥി ക്രൈസ്തവര്‍ നിര്‍മ്മിച്ച കരകൌശല വസ്തുക്കളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനുവേണ്ടിയാണ് ഷോപ്പ് നടത്തുന്നതെന്ന് ഹംഗറി സ്റ്റേറ്റ് സെക്രട്ടറിയും പീഢിത ക്രൈസ്തവര്‍ക്കുവേണ്ടി ചുമതല വഹിക്കുന്ന ട്രിസ്റ്റാന്‍ അസ്ബേജ് പറഞ്ഞു.
Acid sprayed on converts to Islam; The former Imam was also brutally beaten
ഇസ്ളാം മതം വിട്ടവര്‍ക്കുനേരെ ആസിഡ് തളിച്ചു; മുന്‍ ഇമാമിനും ക്രൂര മര്‍ദ്ദനം

ക്രൈസ്തവരെ സഹായിക്കുക മാത്രമല്ല മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ അഭയാര്‍ത്ഥികളെയും സഹായിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികളാണിതെന്നും അസ്ബേജ് പറഞ്ഞു. ലോകത്ത് 360 മില്യണ്‍ ക്രൈസ്തവര്‍ തീവ്രവാദികളില്‍നിന്നും അധികാരികളില്‍നിന്നും ഭീഷണിയും വിവേചനവും നേരിടുന്നു.

അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ എല്ലാ നടപടികളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഭൂമിയില്‍നിന്നും ക്രൈസ്തവര്‍ അപ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അത് ക്രൈസ്തവ സമൂഹത്തിന്റെ നാശത്തിനെയാണ് കാണിക്കുന്നത്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ക്ക് ഇടം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

32 Christians killed; 200 houses were demolished
32 ക്രൈസ്തവരെ കൊന്നു; 200 വീടുകള്‍ തകര്‍ത്തു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.