റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെ ആഗോള ക്രിസ്ത്യന്‍ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് യുക്രൈന്‍
റഷ്യന്‍ ഓര്‍ത്തോഡ്ക്സ് സഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുക്രൈന്‍. യുദ്ധത്തെക്കുറിച്ചുള്ള നിലപാട് കാരണം വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ (ഡബ്ളിയുസിസി) നിന്ന് പുറത്താക്കണമെന്ന് യുക്രൈന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.
ഫ്രാന്‍സിലെ കോളേജ് ഡെസ് ബെര്‍ണാര്‍ഡിന്‍ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിച്ച യുക്രൈന്‍ സ്റ്റേറ്റ് സര്‍വ്വീസ് ഫോര്‍ ഫ്രീഡം ഓഫ് കോണ്‍സെന്‍സിന്റെ തലവന്‍ വിക്ടര്‍ യെലെന്‍ സ്ക്രീയാണ് വിമര്‍ശനം നടത്തിയത്.
റഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ക്രിസ്തു മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നേരിട്ട് വിരുദ്ധമായതിനാല്‍ സംഘടന അതിനെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാത്രിയാര്‍ക്കീസിനെതിരെയും വിമര്‍ശനം നടത്തി. യുദ്ധത്തെ മഹത്വവല്‍ക്കരിക്കുകയും റഷ്യന്‍ ആക്രമണങ്ങള്‍ ന്യായീകരിക്കുകയും ചെയ്യുന്ന റഷ്യന്‍ സഭ ലോകമെമ്പാടുമള്ള 356 അംഗ വിഭാഗങ്ങളെയും ഏകദേശം 580 ദശലക്ഷം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന കൌണ്‍സില്‍ 2022-ല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ റഷ്യന്‍ സഭയും സംഘടനയില്‍നിന്നും പുറത്താക്കണമെന്ന ആവശ്യം നേരിട്ടിട്ടുണ്ട്.
ആ സമയത്ത് 15 രാജ്യങ്ങലില്‍നിന്നുള്ള ആംഗ്ളിക്കന്‍, ഓര്‍ത്തഡോക്സ്, കത്തോലിക്കാ, പ്രോട്ടസ്റ്റന്റ് സഭകള്‍ ഇതേ ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ 2022 ജൂണില്‍ ഡബ്ലിഉസിസി ഈ ആവശ്യം നിരസിച്ചിരുന്നു.

