മരണത്തിലും പരേതന് ആഡംബരം വേണം; 1.49 കോടിയുടെ ബെന്‍സ് കാര്‍ കുഴിച്ചു മൂടി ബന്ധുക്കള്‍
മരണാനന്തര ജീവിതത്തിലും പരേതന് സുഖസൌകര്യങ്ങള്‍ ലഭിക്കണമെന്ന പരമ്പരാഗത വിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബം കോടികള്‍ വില മതിക്കുന്ന ആഡംബര കാര്‍ ശവകുടീരത്തില്‍ അടക്കം ചെയ്തു.
ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് ആഡംബരം അഹങ്കാരമായി മാറിയത്.
ജിന്‍ എന്ന കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവന്റെ ശവ സംസ്ക്കാര ചടങ്ങിന്റെ ഭാഗമായി ഏകദേശം 1.5 ദശലക്ഷം യുവാന്‍ (ഏകദേശം 1.49 കോടി രൂപ) വില വരുന്ന മെഴ്സിഡെസ് ബെന്‍സ് എസ് 450 എല്‍ മോഡല്‍ കാര്‍ കൂടി മണ്ണില്‍ അടക്കം ചെയ്തത്.
ചൈനീസ് സംസ്ക്കാരത്തിന്റെ ഭാഗ്യത്തിന്റെ പ്രതീകമായി കരുതുന്ന 8888 എന്ന നമ്പര്‍ പ്ളേറ്റും കാറിലുണ്ടായിരുന്നു.
എക്സ്കവേറ്റര്‍ ഉപയോഗിച്ച് കാര്‍ വലിയ കുഴിയിലേക്ക് താഴ്ത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവം വിവാദമായതോടെ പ്രദേശിക ഭരണകൂടം കടുത്ത നടപടിയെടുത്തു.
അധികൃതര്‍ കുടുംബത്തിനു നിയമപരമായ പിഴ ചുമത്തുകയും കുഴിച്ചു മൂടിയ കാര്‍ പുറത്തെടുക്കാനും നിര്‍ദ്ദേശിച്ചു.
ഇതിനുവേണ്ടി ചിലവാകുന്ന മുഴുവന്‍ തുകയും വീട്ടുകാര്‍ തന്നെ നല്‍കണം.

