മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി

മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി

Breaking News Top News

മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയില്‍ ഇസ്ളാം മതത്തിലേക്കു മതപരിവര്‍ത്തനത്തിനു വിസമ്മതിച്ചതിനു രണ്ടു ക്രൈസ്തവ സഹോദരിമാരെ വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും സഹായിയും ചേര്‍ന്നു മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി.

ലാഹോറിലെ കഹനയില്‍ മഖന്‍ കോളനിയില്‍ താമസിക്കുന്ന സാജിദ (28), ആബിദ (26) #ന്നിവരെയാണ് തങ്ങള്‍ ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമ മൊഹമ്മദ് നയിം ബട്ടും, സൂപ്പര്‍വൈസര്‍ മൊഹമ്മദ് ഇംന്തിയാസും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

മതപരിവര്‍ത്തനം നടത്താന്‍ നയിം ബട്ട് നിര്‍ബന്ധിച്ചിരുന്നതായി വിവാഹിതരായ സഹോദരിമാര്‍ പലപ്പോഴും പരാതിപ്പെട്ടിരുന്നു. നവംബര്‍ 10-നു സഹോദരിമാരെ കാണാതാവുകയായിരുന്നു.

ഇവരെ കണ്ടെത്തുന്നതിനായി ഭര്‍ത്താക്കന്മാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായില്ല. ഡിസംബര്‍ 14-നും ജനുവരി 4-നും സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഓവു ചാലില്‍നിന്നും കണ്ടെത്തുകയായിരുന്നു.

നയിം ബട്ടിനെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.