ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍
തണുപ്പു കാലത്ത് കഴിക്കുവാന്‍ പറ്റിയ ഒന്നാണ് ഗ്രീന്‍ പീസ് അഥവാ പച്ച പട്ടാണി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാക്കുന്നു.
100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകള്‍ , വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകള്‍ , മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം ഇവ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം നല്‍കുകയും ചെയ്യുന്നു.
കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്ട്രോള്‍ കൂട്ടുകയുമില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. അതുപോലെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാതെയും സൂക്ഷിക്കുന്നു.
ഗ്രീന്‍ പീസ് ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. പ്രോട്ടീനുകളാല്‍ സമൃദ്ധം, ദഹനത്തിന് സഹായകരവുമാണ്. ഈ വക ഗുണങ്ങള്‍ ഒക്കെയുണ്ടെങ്കിലും ഗ്രീന്‍പീസില്‍ ലെക്ടിനുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് മിതമായ അളവില്‍ മാത്രം ഗ്രീന്‍പീസ് കഴിക്കുക. കൂടുതല്‍ അളവില്‍ കഴിച്ചാല്‍ ദഹനക്കേടിനും വായൂ കോപത്തിനും ഇടയാക്കയേക്കും.

