പതിവായി പേപ്പര്‍ കപ്പില്‍ ചായ കുടിച്ചാലുള്ള ദോഷ ഫലങ്ങള്‍
ഇന്ന് പൊതു സ്ഥലങ്ങളിലെ പ്രധാന പരിപാടികളില്‍ പരിചിതമായ ഒതു വസ്തുവാണ് പേപ്പര്‍ കപ്പ്.
ചില്ലു ഗ്ളാസുകളില്‍ ചായ കുടിച്ചു ശീലിച്ചവര്‍ ചില കടകളില്‍ വൃത്തിയായി കഴുകാതെ വീണ്ടും ഉപയോഗിക്കുന്ന കാരണം പറഞ്ഞാണ് പേപ്പര്‍ കപ്പുകള്‍ സ്വീകരിക്കാന്‍ കാരണം.
യഥാര്‍ത്ഥത്തില്‍ പേപ്പര്‍ കപ്പുകളില്‍ ചായയും കാപ്പിയും കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് നാം മനസ്സിലാക്കണം.
ഡിസ്പോസബിള്‍ പേപ്പര്‍ കപ്പുകളില്‍ വിളമ്പുന്ന ചൂടുള്ള പാനീയം ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു ഐഐടി ഖരഗ്പൂരിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പതിവായി പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ ശ്വാസകോശ രോഗങ്ങള്‍ക്കും ഇത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ മഹാരാഷ്ട്രയിലെ ബുല്‍ഗ്ന നഗരത്തില്‍ അവിടത്തെ ജില്ലാ കളക്ടര്‍ ഡോ. കിരണ്‍ പാട്ടീല്‍ പേപ്പര്‍ കപ്പുകള്‍ നിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശം പാസ്സാക്കിയിരുന്നു.
വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ കേസുകളില്‍ പിന്നിലെ പ്രധാന കാരണം പേപ്പര്‍ കപ്പുകളാണെന്നും അതിനാല്‍ വിദഗ്ദ്ധരെ ഉപയോഗിച്ച് ഇവ പരിശോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.