ചേമ്പില പോഷകങ്ങളാല്‍ സമൃദ്ധം

ചേമ്പില പോഷകങ്ങളാല്‍ സമൃദ്ധം

Health

ചേമ്പില പോഷകങ്ങളാല്‍ സമൃദ്ധം
പറമ്പില്‍ സമൃദ്ധമായി തഴച്ചു വളരുന്ന ഒരു കിഴങ്ങു വര്‍ഗ്ഗമാണ് ചേമ്പ്. ചേമ്പിന്റെ ഇലയും തണ്ടും പോഷകങ്ങളാല്‍ സമൃദ്ധമാണ്.

പണ്ടുള്ള ആളുകള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ നന്നായി അറിയാമായിരുന്നതാണ്. ചേമ്പിലയില്‍ വിറ്റാമിന്‍ എ,ബി.സി, ഇരുമ്പ്, നാരുകള്‍ ‍, തയാമിന്‍ ‍, റൈബോഫ്ളോവിന്‍ ന്‍, ഫോളേറ്റ്, മാംഗനീസ്, കോപ്പര്‍ ‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ദഹനത്തിനാവശ്യമുള്ള നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റും. രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും ചേമ്പില ഉത്തമമാണ്.

ഇതിലെ പൊട്ടാസ്യം ശരീരത്തിന് ഇലക്ട്രോലൈറ്റ് ബാലന്‍സ് നല്‍കുന്നു. കൂടാതെ കൊഴുപ്പ് കുറവായതിനാല്‍ കൊളസ്ട്രോള്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് ഭക്ഷണത്തില്‍ ചേമ്പില ഉള്‍പ്പെടുത്താം.

അതുപോലെ ശരീരത്തിന് ഊര്‍ജ്ജം സംരക്ഷിക്കാനും നാഡീ വ്യവസ്ഥയെ ശക്തിപ്പെടുത്താനും ചര്‍മ്മ കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയാനും ചേമ്പില ഉത്തമമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.