ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി കൊലചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

വടക്കന്‍ കൊറിയ: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി കൊലചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

Breaking News Global

വടക്കന്‍ കൊറിയ: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി കൊലചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍ ‍: വടക്കന്‍ കൊറിയയില്‍ അധികാരികളുടെ അതിക്രൂരമായ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കൊല്ലപ്പെട്ടതായി യു.കെ.യിലെ പാര്‍ലമെന്ററി ഗ്രൂപ്പായ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എപിപിജി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 മുതല്‍ 2021 വരെയുള്ള കാലയളവിലെ പൈശാചികതയെപ്പറ്റിയുള്ള 91 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

ഭരണകൂടം രാഷ്ട്രീയക്കാരും, രാഷ്ട്രീയക്കാരല്ലാത്തവരുമായുള്ള നിരവധി പേരെ ക്രൂരമായി പീഢിപ്പിക്കുന്നു. തടവിലാക്കി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാക്കുന്നു. നിര്‍ബന്ധിത അബോര്‍ഷനും ശിശുഹത്യയും നടത്തുന്നു.

രാജ്യത്തെ ജനങ്ങളെ അടിമകളാക്കി കഷ്ടപ്പെടുത്തുന്നു. ഇരകളില്‍ നല്ലൊരു വിഭാഗവും ക്രൈസ്തവരാണ്. നേരത്തെ വടക്കന്‍ കൊറിയയില്‍നിന്നും രക്ഷപെട്ട് യു.കെ.യിലെത്തിയ നിരവധി പേര്‍ തങ്ങളുടെ മാതൃരാജ്യത്തെ അതിക്രൂരതകളുടെ വിവരങ്ങള്‍ എപിപിജിയുമായി പങ്കുവെയ്ക്കുകയുണ്ടായി.

രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം ഇല്ല. ബൈബിളുകളും ക്രൈസ്തവ ലഘുലേഖകളും കൈവശം വെയ്ക്കുന്നതും വിതരണം ചെയ്യുന്നതും വധശിക്ഷയ്ക്കു വരെ അര്‍ഹതയുള്ള കുറ്റമാണ്. 2000 മുതല്‍ 2020 വരെ വടക്കന്‍ കൊറിയയില്‍ ഏകാധിപത്യ ഭരണകൂടം 1,479 പരസ്യ വധശിക്ഷകളും 443 രഹസ്യ വധശിക്ഷകളും നടപ്പിലാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***