പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലെ ഭക്ഷണം ബി.പി. കൂട്ടും

Breaking News Health Others

പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലെ ഭക്ഷണം ബി.പി. കൂട്ടും
പ്ലാസ്റ്റിക് പാക്കറ്റുകളിലും കാനുകളിലുമുള്ള ഭക്ഷണം വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക, രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.

 

മനോഹരമായ കവറുകളും, കാനുകളും നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യനിലെ ബി.പി. ഉയര്‍ത്തുന്ന ഘടകമാണെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ കൊറിയയിലെ സോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ യുന്‍ ചുല്‍ ഹോങ് അഭിപ്രായപ്പെടുന്നത്.

 

കവര്‍ പാളിയിലെ ബി.പി.എ. ഘടകമാണ് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഉയര്‍ത്തുന്നത്. അതേ സമയം ചില്ലു കുപ്പിയിലടച്ച ഭക്ഷണത്തിന് ഈ പ്രശ്നങ്ങളില്ലെന്നും കണ്ടെത്തി.

 

60 വയസിനു മേല്‍ പ്രായമുള്ള 60 സ്ത്രീകള്‍ക്ക് ചില്ല് ഗ്ലാസ്സിലും, പ്ലാസ്റ്റിക് കാനിലും സോയാ മില്‍ക്ക് നല്‍കിയായിരുന്നു പരീക്ഷണം. കാനിലെ ഭക്ഷണം കഴിച്ചവരുടെ മൂത്രത്തില്‍ അപകടകരമായ രാസവസ്തുക്കളാണ് കണ്ടെത്തിയത്. അതിനാല്‍ പുതിയതും ചില്ലു കുപ്പിയിലുള്ളതുമായ ഭക്ഷണം ഉപയോഗിക്കുകയാണ് അതിന് പോംവഴിയെന്ന് ഹോങ് അഭിപ്രായപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.