ഫിലിപ്പീന്‍സില്‍ ഇറ്റാലിയന്‍ മിഷണറിയെ തട്ടിക്കൊണ്ടുപോയി
ഡിപലോഗ്: ഫിലിപ്പീന്‍സില്‍ മിഷണറി പ്രവര്‍ത്തനം നടത്തിവന്ന ഇറ്റലി സ്വദേശിയായ മിഷണറിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ ദിവസം തെക്കന്‍ ഫിലിപ്പൈന്‍ നഗരമായ ഡിപലോഗില്‍ സിബുകോ ടൌണ്‍ കേന്ദ്രീകരിച്ചു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന റോളണ്ടോ ഡെല്‍ ടോര്‍ക്കിയോ (53)യാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
സംഭവത്തിനു പിന്നില്‍ ഇസ്ളാമിക തീവ്രവാദികളെന്നു സംശയിക്കുന്നതായി പോലീസ് മേധാവികള്‍ പറഞ്ഞു. ആയുധ ധാരികളായ 4 പേര്‍ റോളണ്ടോയെ മോട്ടോര്‍ ബോട്ടില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
മോചനദ്രവ്യത്തിനുവേണ്ടിയായിരിക്കാം തട്ടിക്കൊണ്ടുപോയതെന്നു കരുതുന്നു. മുമ്പും സമാന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

