10-ാമത് ബ്ളസ്സിങ് ഗാസിയാബാദ്

Breaking News Convention

10-ാമത് ബ്ളസ്സിങ് ഗാസിയാബാദ്
ഗാസിയാബാദ്: ഐ.പി.സി. ഗാസിയാബാദ് കര്‍മ്മേല്‍ സഭയുടെ ചുമതലയില്‍ സമീപ സഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 10-ാമത് ബ്ളസ്സിങ് ഗാസിയാബാദ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ സഞ്ചയ് നഗര്‍ സെക്ടര്‍ ‍-23, രാംലീല മൈതാനത്ത് നടക്കും. പാസ്റ്റര്‍ കെ. ജോയി ഉദ്ഘാടനം ചെയ്യും.

 

പാസ്റ്റര്‍ അഗസ്റ്റിന്‍ ജപകുമാര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണും സംഘവും ഗാനങ്ങള്‍ ആലപിക്കും. ഞായറാഴ്ച പകല്‍ സംയുക്ത സഭായോഗവും, തിങ്കളാഴ്ച പകല്‍ ശുശ്രൂഷക നേതൃത്വ സെമിനാറും മീററ്റ് റോഡിലുള്ള ഐ.പി.സി. കര്‍മ്മേല്‍ ചര്‍ച്ചില്‍ നടക്കും.

 

പൊതുയോഗത്തോടനുബന്ധിച്ച് അന്തര്‍ദ്ദേശീയ സൈക്ലിംങ് താരം കെസിയ വര്‍ഗീസിനെ അനുമോദിക്കും. ഡല്‍ഹിയിലെ ഏറ്റവും വലിയ കണ്‍വന്‍ഷനുകളില്‍ ഒന്നാണിത്. പാസ്റ്റര്‍ എ.റ്റി. ജോസഫ് അരീപ്പറമ്പ് നേതൃത്വം നല്‍കും. ഫോണ്‍ ‍: 0987110067.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.