സഭാ ഓഫീസ് കോമ്പൗണ്ടിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

Breaking News India Top News

സഭാ ഓഫീസ് കോമ്പൗണ്ടിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
ഒഡീഷ: കൊറാപ്പൂട്ട് ജില്ലയില്‍ സബ് ഡിവിഷണല്‍ പ്രദേശമായ ജേയ്പോറില്‍ ന്യൂസിലാന്‍റ് മിഷണറി റവ.

ജെയ്സണ്‍ കോബ് നടത്തുന്ന ‘ലൈഫ് ഫൗണ്ടേഷന്‍ ‍’ സഭയുടെ ഓഫീസ് കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കും, ബൊലേറോയും സുവിശേഷ വിരോധികള്‍ അഗ്നിക്കിരയാക്കി.

രാത്രി 11 മണിയോടെയായിരുന്നു സംഭവം. മിഷണറിയുടെ ഒരു ആന്‍ഡ്രിയാന കോബും ഹോസ്റ്റലില്‍ താമസിക്കുന്ന 45-ല്‍ പരം കുഞ്ഞുകുട്ടികളും സ്റ്റാഫും മാത്രമേ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളു. ആളപായമില്ല.

കെട്ടിടത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘ വര്‍ഷങ്ങളായി നടത്തിവരുന്ന ഈ സംഘടനയ്ക്ക് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടായത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.