മനുഷ്യന്റെ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്ന് ഗവേഷകര്‍

Breaking News Global Health

മനുഷ്യന്റെ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്ന് ഗവേഷകര്‍
ന്യുയോര്‍ക്ക്: മനുഷ്യന്റെ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്ന് ഗവേഷകര്‍ ‍.

 

തലച്ചോറില്‍നിന്ന് മാഞ്ഞുപോയ ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. മറവിരോഗം ബാധിച്ചവര്‍ക്ക് പ്രതീക്ഷ പകരുന്ന കണ്ടെത്തലാണിത്.

 

കടല്‍ ഒച്ചുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഓര്‍മ്മകള്‍ വീണ്ടെടുക്കല്‍ സാദ്ധ്യമെന്ന് തെളിഞ്ഞത്. കോശ തന്മാത്ര പ്രക്രീയകളില്‍ മനുഷ്യരുമായി സമാനതകളുള്ള ജീവികളാണ് ഒച്ചുകള്‍ ‍. തലച്ചോറിലെ കോശങ്ങളെ ബന്ധിപ്പിക്കുന്ന സിനാവ്സസുകളിലാണ് ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

 

എന്നാല്‍ ന്യൂറോണുകളാണ് ദീര്‍ഘകാല ഓര്‍മ്മകളുടെ ശേഖരമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു. പ്രോഫസര്‍ ഗ്ളാന്‍സ്മാന്‍ ഇ ലൈഫില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സുപ്രധാന കണ്ടുപിടിത്തത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.