കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം

കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം

Breaking News Health

കൊറോണ വൈറസിനു മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം കഴിയാമെന്നു പഠനം
കൊറോണ വൈറസ് വരുത്തി വെയ്ക്കുവാന്‍ പോകുന്ന വിന ഞെട്ടിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്.

കൊറോണ വൈറസിന് മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം അതിജീവിക്കുവാന്‍ കഴിയുമെന്നു പുതിയ പഠനം വ്യക്തമാക്കുന്നു.

സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഒന്നും ഉപയോഗിക്കാതിരുന്നാല്‍ വൈറസ് ഒമ്പതു മണിക്കൂര്‍ വരെ മനുഷ്യ ചര്‍മ്മത്തില്‍ കഴിയുമെന്നാണ് ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മൃതദേഹങ്ങളുടെ തൊലി ഉപയോഗിച്ചാണ് പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് ചര്‍മ്മ സാമ്പിള്‍ ശേഖരിച്ചത്. ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ച്ചറല്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്.

ചര്‍മ്മത്തില്‍ ഒമ്പതു മണിക്കൂറുകളോളം അതിജീവിച്ച വൈറസ് എന്നാല്‍ 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചപ്പോള്‍ 15 സെക്കന്റുകള്‍ക്കുള്ളില്‍ നിര്‍വ്വീര്യമായെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.