കോളിഫ്ളവര്‍ ഭക്ഷണക്രമത്തില്‍നിന്നും ഒഴിവാക്കേണ്ട ചിലരുണ്ട്

കോളിഫ്ളവര്‍ ഭക്ഷണക്രമത്തില്‍നിന്നും ഒഴിവാക്കേണ്ട ചിലരുണ്ട്

Health

കോളിഫ്ളവര്‍ ഭക്ഷണക്രമത്തില്‍നിന്നും ഒഴിവാക്കേണ്ട ചിലരുണ്ട്

വിറ്റാമിന്‍ സിയുടെ മുഖ്യ കലവറയാണ് കോളിഫ്ളവര്‍ ‍. കൂടാതെ ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍ ‍, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയവയും ഇതിലുണ്ട്.

കലോറി വളരെ കുറഞ്ഞ കോളിഫ്ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ കോളിഫ്ളവറിനു കഴിയുമെങ്കിലും ചിലര്‍ക്ക് കോളിഫ്ളവര്‍ അത്ര നല്ലതല്ല.

കോളിഫ്ളവറിലെ റാഫിനോസ് എന്ന കാര്‍ബോ ഹൈഡ്രേറ്റ് ദഹന വ്യവസ്ഥയ്ക്ക് ഹാനികരമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പ്രായമാകുമ്പോള്‍ പലവിധ മരുന്നുകളും കഴിക്കുന്നവരുണ്ട്. അവര്‍ ശ്രദ്ധിക്കുക. കോളിഫ്ളവറില്‍ ധാരാളം പൊട്ടാസ്യമുണ്ട്. അതിനാല്‍ അമിതമായി കോളിഫ്ളവര്‍ കഴിച്ചാല്‍ അത് രക്തം ക്രമേണ കട്ടിയാകാന്‍ കാരണമാകുന്നു.

ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് കഴിക്കുന്നവര്‍ ഒരു ഡോക്ടറെ കണ്ടതിനു ശേഷം മാത്രമേ കോളിഫ്ളവര്‍ കഴിക്കാവു. അടുത്തതായി ഗ്യാസ്, വയറിളക്കം വയര്‍ വേദന തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ കോളിഫ്ളവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

കാരണം ദഹന ആരോഗ്യത്തെ വളരെ അധികം ബാധിക്കുന്ന ഒരു പച്ചക്കറിയാണ് കോളിഫ്ളവര്‍ ‍. അതുപോലെ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരും കിഡ്നി സ്റ്റോണ്‍ രോഗമുള്ളവരും കോളിഫ്ളവര്‍ കഴിക്കാതിരിക്കുന്നതാണ് ഉത്തമം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.