കാടമുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ വലുതാണ്

കാടമുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ വലുതാണ്

Breaking News Health

കാടമുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ വലുതാണ്
കാടമുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ വമ്പനാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണ് പറയാറ്.

എങ്കിലും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കാന്‍ ശ്രമിക്കുക. 13 ശതമാനം പ്രോട്ടീനും, 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട് കാടമുട്ടയില്‍ ‍. ആസ്മ, ചുമ എന്നിവ തടയുവാന്‍ ഉത്തമമാണ്. വൈറ്റമിന്‍ സി, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ കാലറി വളരെ കുറവാണ്.

50 ഗ്രാം കാടമുട്ടയില്‍ 80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നീ രോഗങ്ങള്‍ക്കു കാടമുട്ടകൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് നല്ലതാണ്. അനീമിയ, ആര്‍ത്തവ പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം ഉപയോഗപ്രദമാണ് കാടമുട്ട.

പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത് ഗുണകരമാണ്. അയണ്‍ ധാരാളം അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും ഹീമോഗ്ളോബിന്റെ അളവ് കൂട്ടാനും കാടമുട്ട നല്ലതാണ്.

അതുപോലെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് രോഗങ്ങള്‍ വരാന്‍ കാരണമാകും. ഹൃദ്രോഗം, രക്ത സമ്മര്‍ദ്ദം, ആര്‍ത്രൈറ്റിസ്, പക്ഷാഘാതം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാദ്ധ്യതയുണ്ട്. ഇതിനു പരിഹാരമായി കാടമുട്ട കഴിക്കാവുന്നതാണ്.

കാടമുട്ട ബുദ്ധി വളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും ഉത്തമമാണ്. കാടമുട്ടയിലെ വൈറ്റമിന്‍ ഡി കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

കാടമുട്ട സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വസനാളരോഗം എന്നിവയെ പ്രതിരരോധിക്കും. കോഴിമുട്ട കഴിക്കുന്നവരില്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടായേക്കാം. എന്നാല്‍ കാടമുട്ടയില്‍ ഈ പ്രശ്നമില്ല.