കോങ്കോയില്‍ 6 ക്രൈസ്തവരെ കൊലപ്പെടുത്തി

കോങ്കോയില്‍ 6 ക്രൈസ്തവരെ കൊലപ്പെടുത്തി

Africa Breaking News

കോങ്കോയില്‍ 6 ക്രൈസ്തവരെ കൊലപ്പെടുത്തി
ബേനി: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്ക് ഓഫ് കോങ്കോയില്‍ തീവ്രവാദി സംഘടനയായ എഡിഎഫിന്റെ ആയുധധാരികള്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ മരിച്ചു.

കഴിഞ്ഞ ദിവസം വടക്കന്‍ കിവു പ്രവശ്യയിലെ ബേനി നഗരത്തിനു സമീപമുള്ള ക്രിസ്ത്യന്‍ ഗ്രാമമായ കലാവുവില്‍ രാത്രി 7 മണി മുതല്‍ 11 മണി വരെ നീണ്ടുനിന്ന വെടിവെയ്പിലാണ് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ 9 വയസ്സുള്ള കുട്ടിയും 3 സ്ത്രീകളും ഉള്‍പ്പെടും.

ആക്രമണത്തെത്തുടര്‍ന്ന് 500 ഓളം വിശ്വാസികള്‍ ഗ്രാമത്തില്‍നിന്നും ഓടി രക്ഷപെട്ടതായി ചര്‍ച്ച് പാസ്റ്റര്‍ ഗില്‍ബര്‍ട്ട് കമ്പാലി പറഞ്ഞു. എഡിഎഫ് 1995-ല്‍ ഉഗാണ്ടന്‍ മുസ്ളീം വിമതന്മാരുടെ പിന്തുണയോടുകൂടി സ്ഥാപിച്ച ഭീകര സംഘടനയാണ് ഇത്.

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മാത്രം ഇവിടെ 700-ഓളം ഗ്രാമവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രക്ഷപെട്ടോടിയ വിശ്വാസികള്‍ 7 മൈല്‍ ദൂരെയുളള ബേനി നഗരത്തില്‍ അഭയം തേടിയിരിക്കുകയാണ്.

7 മാസം മുമ്പ് വടക്കന്‍ കീവുവില്‍ മാരക രോഗമായ എബോള വൈറസ് പിടപെട്ടത് ലോക ശ്രദ്ധ നേടിയിരുന്നു.

Comments are closed.