പിവൈസി റിയാദ് ബൈബിൾ ക്വിസ്

പിവൈസി റിയാദ് ബൈബിൾ ക്വിസ്

Breaking News Middle East

പിവൈസി റിയാദ് ബൈബിൾ ക്വിസ്

റിയാദ്: മലയാള പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ കൂട്ടായ്മയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ മെയ് 24 ന് റിയാദിലെ വിവിധ മേഖലകൾ ആസ്ഥാനമാക്കികൊണ്ട് ബൈബിൾ ക്വിസ് കോമ്പറ്റിഷൻ സംഘടിപ്പിക്കുന്നു.

മത്സരത്തിൽ മികച്ച വിജയം നേടുന്നവർക്ക് കാഷ് പ്രൈസ് നൽകുന്നതാണ്.ഒന്നാം സമ്മാനം 750 റിയാലും രണ്ടാം സമ്മനം 500 റിയാലും മൂന്നാം സമ്മാനം 250 റിയാലുമാകും വിജയികൾക്കായി കാത്തിരിക്കുന്നത്.

രണ്ട് പേരടങ്ങുന്ന ഒരു ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാനാകുന്നത്. ഒരു കൂട്ടായ്മയിൽ നിന്ന് എത്ര ടീമിനു വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. ഇരുപത് റിയാലാണ് ടീമിന്റെ രജിസ്ട്രേഷൻ ഫീസ്.

ഇംഗ്ലിഷിലും മലയാളത്തിലും ചോദ്യങ്ങൾ നൽകുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ വിളിക്കുക: 0538903413