ഐപിസി യു.കെ. അയര്‍ലണ്ട് റീജിയന്‍ കണ്‍വന്‍ഷന്‍
ബര്‍മ്മിംഗ്ഹാം: ഐപിസി യു.കെ. അയര്‍ലണ്ട് റീജിയന്‍ 7-ാമത് കണ്‍വന്‍ഷന്‍ മെയ് 29 മുതല്‍ 31 വരെ ബ്രിസ്റോളിലെ ഗ്രീന്‍ വേ സെന്ററില്‍ നടക്കും.
റീജയിന്‍ പ്രസിഡന്റ് റവ. ജേക്കബ് ജോര്‍ജ്ജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സി.റ്റി. ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ , എം.കെ. ജോര്‍ജ്ജ്, ഷിബു തോമസ് എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.
പിവൈപിഎ, സണ്ടേസ്കൂള്‍ , വനിതാ സമ്മേളനം, പൊതു സമ്മേളനം എന്നിവയും നടക്കും. റീജിയന്‍ വൈ. പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ, ട്രഷറര്‍ കെ.റ്റി. തോമസ്, സാം മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

