ഗോലാന്‍കുന്ന്: യിസ്രായേലിന്റെ അവകാശവാദം 52 വര്‍ഷത്തിനുശേഷം അംഗീകരിച്ച് യു.എസ്.

ഗോലാന്‍കുന്ന്: യിസ്രായേലിന്റെ അവകാശവാദം 52 വര്‍ഷത്തിനുശേഷം അംഗീകരിച്ച് യു.എസ്.

Breaking News Global Middle East USA

ഗോലാന്‍കുന്ന്: യിസ്രായേലിന്റെ അവകാശവാദം 52 വര്‍ഷത്തിനുശേഷം അംഗീകരിച്ച് യു.എസ്.
യിസ്രായേലിന്റെ ചരിത്രത്തില്‍ മറ്റൊരു അമേരിക്കന്‍ സഹായംകൂടി.

വര്‍ഷങ്ങളായി യിസ്രായേല്‍ തങ്ങളുടെ അവകാശ ദേശമായി കരുതിവെച്ചിരിക്കുന്ന ചരിത്ര പ്രസിദ്ധമായ ഗോലാന്‍കുന്നു പ്രദേശം യിസ്രായേലിനു അവകാശപ്പെട്ടതാണെന്ന് അംഗീകരിച്ചുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റ് വാര്‍ത്തയായി.

ഗോലാന്‍ കുന്നുകള്‍ സിറിയയുടെ ഭൂവിഭാഗമാണെന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശം 1967 മുതല്‍ യിസ്രായേലിന്റെ ഭരണത്തിന്‍ കീഴിലാണ്. അന്നത്തെ ചരിത്ര പ്രസിദ്ധമായ ആറു ദിവസ യിസ്രായേല്‍ അറബി യുദ്ധത്തിനുശേഷം യിസ്രായേല്‍ ഗോലാന്‍ കുന്നിന്റെ നിയന്ത്രണം ഏറ്റെടുത്തു.

യിസ്രായേല്‍ 52 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ തങ്ങളുടെ സ്വന്തം പ്രദേശമായി അംഗീകരിച്ചു വരികയായിരുന്നു. എന്നാല്‍ അമേരിക്ക ഇതുവരെ മനസ്സു തുറന്ന് പൂര്‍ണ്ണമായി യിസ്രായേലിന്റെ വാദത്തെ അംഗീകരിച്ചിരുന്നില്ല.

മാര്‍ച്ച് 21-ന് പ്രസിഡന്റ് ട്രംമ്പ് ഇതു സംബന്ധിച്ച് സ്ഥിരീകരിച്ചതോടെ ഔദ്യോഗികത കൈവരുകയായിരുന്നു. കഴിഞ്ഞ ആഴ്ച യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യിസ്രായേല്‍ സന്ദര്‍ശനം നടത്തിയിരുന്നു. യിസ്രായേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇതിനോടനുബന്ധിച്ച് യിസ്രായേല്‍ പൂരീം പെരുന്നാള്‍ സമ്മാനമായി ട്രംപിന്റെ ട്വിറ്റ് വന്നത്. ബൈബിളില്‍ ആവര്‍ത്തന പുസ്തകം 4:43, യോശുവ. 21:27 തുടങ്ങിയ ഭാഗങ്ങളില്‍ ഗോലാന്‍ കുന്നുകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.