രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന്

രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന്

Breaking News India

രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന്

ഗുവഹാത്തി: സുവിശേഷ പ്രവര്‍ത്തനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അസം സംസ്ഥാന സര്‍ക്കാര്‍ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നത് കുറ്റകരമാക്കുന്ന നിയമം പാസ്സാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

നിര്‍ദ്ദിഷ്ട നിയമം ഫെബ്രുവരി 26-ന് അസം സംസ്ഥാന നിയമ സഭ പാസ്സാക്കിയെന്നും അത് അംഗീകാരത്തിനായി പ്രധാനമന്ത്രിയുടെ മുന്നിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിയമ നിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയെ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഒരു പ്രസ്താവനയില്‍ പറഞ്ഞത് അസമില്‍ സുവിശേഷ പ്രസംഗം തടയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അതിനാല്‍ ആ ദിശയില്‍ രോഗശാന്തി നിരോധിക്കുന്നത് വളരെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്.

നിരോധനം അനുസരിച്ച് ഒരു വ്യക്തിയുടെ (മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട്) ആരോഗ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗങ്ങളുടെ ചികിത്സയ്ക്കോ മാന്ത്രിക രോഗശാന്തി പ്രചാരത്തിലും രോഗശാന്തി രീതികളിലും പ്രചരണങ്ങളിലും ഒരു വ്യക്തിയും പങ്കെടുക്കരുത്.

നേരിട്ടോ അല്ലാതെയോ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള ചികിത്സയുടെ മതിപ്പ്, വേദന അല്ലെങ്കില്‍ മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയില്‍ കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും കൂടാതെ/ അല്ലെങ്കില്‍ 1,00,000 രൂപാ വരെ പിഴയും ചുമത്തും.

സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരായി അസം ക്രിസ്ത്യന്‍ ഫോറം (എസിഎഫ്) ആശങ്ക അറിയിച്ചു.

ദൈവീക രോഗശാന്തിക്കായി ഉപയോഗിക്കുന്ന, മതങ്ങളിലുടനീളമുള്ള ഒരു സാര്‍വ്വത്രിക ആചാരമാണ് പ്രാര്‍ത്ഥന. അതിനെ മാന്ത്രിക രോഗശാന്തി എന്ന് മുദ്ര കുത്തുന്നത് വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ആഴത്തിലുള്ള ആത്മീക നേട്ടങ്ങളെ കുറച്ചു കാട്ടുന്നു.

എസിഎഫ് വിമര്‍ശിക്കുന്നു. ക്രിസ്തുമതത്തില്‍ മാന്ത്രിക രോഗശാന്തി എന്നൊരു പദമില്ലെന്ന് എസിഎഫ് പ്രസിഡന്റായ ഗുവഹത്തി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോണ്‍ മൂലയിറ പറഞ്ഞു.

അസം അസംബ്ളിയില്‍ മാത്രമാണ് ഞങ്ങള്‍ ഈ പദത്തെക്കുറിച്ച് ആദ്യമായി കേട്ടത്. അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.